വിശ്വാസങ്ങൾ ഉത്കൃഷ്ടമാണ്. അതിൽ ആചാരങ്ങൾക്ക് വേറിട്ട സ്ഥാനവും. ചവറ മേജർ ശ്രീ കൊറ്റൻ കുളങ്ങര ദേവീക്ഷേത്രത്തിലെ പുരുഷാംഗനമാരുടെ ചമയവിളക്കെടുപ്പ് വിശ്വാസത്തിനും ആചാരത്തിനും മഹനീയത നൽകുന്നു. ഉദ്ദിഷ്ടലബ്ദിക്കായി ബാലൻമാർ മുതൽ പ്രായം ചെന്ന പുരുഷൻമാർ വരെ സ്ത്രൈണ ഭാവത്തിൽ എത്തി ദേവിയുടെ മുന്നിൽ മന: മുരുകി പ്രാർത്ഥിച്ചാൽ അത് ലഭിക്കുമെന്നാണ് വിശ്വാസം. ഇപ്പോൾ ബാലികമാരും സ്ത്രീകളും ഇവിടെ ചമയവിളക്കെടുക്കാറുണ്ട്. മഹത്തരമായ സങ്കൽപ്പങ്ങൾ ഒന്നിലും ഒരു കോടിയിലും ഒതുങ്ങുന്നില്ല എന്നതാണ് ഭക്തി പാരവശ്യതയ്ക്ക് വെളിവാകുന്നത്.