ചവറ മേജർ ശ്രീ കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിൽ ഉദ്ദിഷ്ട ലബ്ദിക്കായി പുരുഷൻമാർ അംഗനമാരായി ചമയവിളക്ക് എടുക്കുന്നത് ദേവീ സങ്കല്പത്തിന്റെ മാഹാത്മ്യതയാണ് വെളിവാക്കുന്നത്.പുരുഷൻമാർ സ്ത്രൈണ ഭാവത്തിൽ എത്തുമ്പോൾ, ഒരു ആചാരപ്പെരുമയുടെ ദർശനങ്ങളാണ് ഉത്കൃഷ്മാകുന്നത്. സ്ത്രൈണ ഭാവത്തിൽ എത്തി ചമയവിളക്കുമായി പുരുഷാംഗനമാർ അദൃശ്യമായ ലോകത്തിന്റെ അല്ലെങ്കിൽ, ഭക്തി പാരമ്യതതയുടെ അന്തർധാരയിൽ എത്തിച്ചേരുകയാണ്.