27.6 C
Kollam
Monday, December 23, 2024
HomeLocalകൊല്ലം ജില്ലയിൽ ഇന്ന് 892 പേർക്ക് കോവിഡ്; രോഗമുക്തി 32 പേർ

കൊല്ലം ജില്ലയിൽ ഇന്ന് 892 പേർക്ക് കോവിഡ്; രോഗമുക്തി 32 പേർ

കൊല്ലം ജില്ലയിൽ ഇന്ന് (ജനുവരി 14) 892 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 14 ആരോഗ്യ പ്രവർത്തകർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ചുപേർക്കും വിദേശത്തുനിന്ന് എത്തിയ നാലുപേർക്കും സമ്പർക്കം വഴി 869 പേർക്കുമാണ് രോഗബാധ. 32 പേർ രോഗമുക്തി നേടി.

കൊല്ലം കോർപ്പറേഷനിൽ 243 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുനിസിപ്പാലിറ്റികളിൽ പുനലൂർ- 42, കരുനാഗപ്പള്ളി- 25, കൊട്ടാരക്കര- 20, പരവൂർ -ഏഴ് എന്നിങ്ങനെയാണ് രോഗികൾ.

ഗ്രാമപഞ്ചായത്തുകളിൽ പത്തനാപുരം- 36, അഞ്ചൽ -29, തലവൂർ -20, കല്ലുവാതുക്കൽ, വെളിനല്ലൂർ, എന്നിവിടങ്ങളിൽ 17 വീതവും ചാത്തന്നൂർ, തൃക്കോവിൽവട്ടം പ്രദേശങ്ങളിൽ 15 വീതവും ആദിച്ചനല്ലൂർ, ഇടമുളക്കൽ, നിലമേൽ, പവിത്രേശ്വരം ഭാഗങ്ങളിൽ 14 വീതവും എരൂർ, നെടുമ്പന, മേലില പ്രദേശങ്ങളിൽ 13 വീതവും പൂയപ്പള്ളി -12, ഇട്ടിവ, കടയ്ക്കൽ, കരവാളൂർ, കുണ്ടറ എന്നിവിടങ്ങളിൽ 11 വീതവും കുളക്കട, ചടയമംഗലം, ചിതറ, മൈലം പ്രദേശങ്ങളിൽ 10 വീതവും ഓച്ചിറ, നെടുവത്തൂർ, ശാസ്താംകോട്ട ഭാഗങ്ങളിൽ ഒൻപത് വീതവും അലയമൺ, ഇളമ്പള്ളൂർ, കുളത്തൂപ്പുഴ, ക്ലാപ്പന, പന്മന പ്രദേശങ്ങളിൽ എട്ട് വീതവും എഴുകോൺ, ചിറക്കര, നീണ്ടകര, പട്ടാഴി, പൂതക്കുളം, പെരിനാട്, മയ്യനാട് എന്നിവിടങ്ങളിൽ ഏഴു വീതവും ഇളമാട്, കരീപ്ര, ചവറ, പിറവന്തൂർ, വെട്ടിക്കവല പ്രദേശങ്ങളിൽ ആറ് വീതവും കിഴക്കേകല്ലട, കുലശേഖരപുരം, തൊടിയൂർ, വിളക്കുടി, വെളിയം, ശൂരനാട് വടക്ക് എന്നിവിടങ്ങളിൽ അഞ്ച് വീതവും കൊറ്റങ്കര, തൃക്കരുവ, തെക്കുംഭാഗം എന്നിവിടങ്ങളിൽ നാലു വീതവും ഉമ്മന്നൂർ തഴവ, തേവലക്കര, പേരയം, മൈനാഗപ്പള്ളി പ്രദേശങ്ങളിൽ മൂന്നു വീതവുമാണ് രോഗബാധിതർ. മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

- Advertisment -

Most Popular

- Advertisement -

Recent Comments