ഓണമായതോടെ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചു ഉയരുന്നു. മഴക്കെടുതിയിൽ സംസ്ഥാനത്തുണ്ടായ കൃഷി നാശമാണ് പച്ചക്കറിക്ക് വില കുതിച്ചു ഉയരുന്നതിന് കാരണമായത്. ഇതിനു പുറമെ തമിഴ്നാട്ടിൽ നിന്നുള്ള ഉത്പാദനം കുറഞ്ഞതും പച്ചക്കറികളുടെ വില കുത്തനെ കൂട്ടാൻ ഇടയാക്കി.
ബീൻസ്, സാവാള, ഏത്തക്കായ, തുടങ്ങിയവയ്ക്കാണ് ഒരാഴ്ചക്കുള്ളിൽ വില ഏറ്റവും കൂടുതൽ വർദ്ധിച്ചത്. ബീന്‍സിന് കിലോ 80 രൂപയും സവാള കിലോ 48 രൂപയുമായി മാറി.
വെളുത്തുള്ളിക്ക് കിലോ 130 രൂപയും ഇഞ്ചിക്ക് കിലോ 120 രൂപയുമാണ് ഇപ്പോഴത്തെ വില. ഇതിന് വില ഇനിയും കൂടാനും സാധ്യത ഉണ്ട്.
ഓണ വിഭവങ്ങൾക്ക് ഏറ്റവും കൂടുതൽ വേണ്ടിവരുന്ന ഏത്തക്കായയുടെ വില 80 രൂപവരെയെത്തി. വരും ദിവസങ്ങളിൽ വില ഇനിയും ഉയരും. പച്ചക്കറികളുടെ ലഭ്യതയിലുണ്ടായ കുറവ് വിലക്കയറ്റത്തിനിടയാക്കിയെന്നാണ് കച്ചവടക്കാർ പറയുന്നത്. മാത്രമല്ല ഈ ഓണക്കാലത്തും സമൃദ്ധമായി ഓണമുണ്ണാൻ മലയാളികള്‍ നന്നായിപാടുമെടുമെന്നാണ് പച്ചക്കറി വില സൂചിപ്പിക്കുന്നത്.
