26.5 C
Kollam
Saturday, July 27, 2024
HomeBusinessതക്കാളിയ്ക്കും ഉള്ളിയ്ക്കും ഇരട്ടിവില ; പച്ചക്കറി വില കുതിച്ചു കയറുന്നു

തക്കാളിയ്ക്കും ഉള്ളിയ്ക്കും ഇരട്ടിവില ; പച്ചക്കറി വില കുതിച്ചു കയറുന്നു

മഴ കനത്തതോടെ അയൽ സ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള പച്ചക്കറികളുടെ വില കുതിച്ച് ഉയരുകയാണ്. തക്കാളിക്കും ഉള്ളിക്കും വില ഇരട്ടിയായി. വില ഉയരാന്‍ കാരണം ആഴചകളായുള്ള കനത്ത മഴയില്‍ ഏക്കറ് കണക്കിന് കൃഷി നശിച്ചതിനാലാണ്. കോലാറിലെ കൃഷിയിടങ്ങള്‍ കനത്ത മഴയില്‍ വെള്ളക്കെട്ടിലാണ്. മൊത്തവിപണന കേന്ദ്രങ്ങളിലേക്കുള്ള വരവ് കുറഞ്ഞതോടെ വില ഉയര്‍ന്നു. ചിത്രദുര്‍ഗ, ചിക്കമഗളൂരു, ധാര്‍വാഡ് എന്നിവടങ്ങളില്‍ നിന്നാണ് കേരളത്തിലേക്കുള്ള സവാള അധികവും എത്തുന്നത്.
ഏക്കര്‍ കണക്കിന് കൃഷി നശിച്ചതോടെ 25-30 രൂപയായിരുന്ന സവാളയ്ക്ക് വില 50 രൂപയായി. മൊത്തവിപണിയില്‍ 20 രൂപയായിരുന്ന തക്കാളി 49ലെത്തി. ബീന്‍സ്, കാരറ്റ്, പയര്‍ തുടങ്ങിയവയുടെ സ്ഥിതിയും സമാനമാണ്. വിളവെടുപ്പ് കുറഞ്ഞതോടെ ചരക്ക് ലോറികളുടെ വരവും കുറഞ്ഞു. വ്യാപാരികൾ കണക്കുകൂട്ടുന്നത് മഴ കുറയുന്നതോടെ വില താഴുമെന്നുമാണ്

- Advertisment -

Most Popular

- Advertisement -

Recent Comments