25.6 C
Kollam
Wednesday, September 18, 2024
HomeMost Viewedപത്ത് വയസുകാരന്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

പത്ത് വയസുകാരന്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

കോട്ടയം മൂലവട്ടത്ത് പത്ത് വയസുകാരന്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. മലപ്പുറം മമ്പാട് പുള്ളിപ്പാടം കുണ്ടന്‍ തൊടിക സിദ്ദിഖിന്റെ മകന്‍ മുഹമ്മദ് ഇഷാനാണ് മരിച്ചത് . തിങ്കളാഴ്ച രാത്രി 11.30 ഓടെ മൂലവട്ടം റെയില്‍വേ മേല്‍പ്പാലത്തിന് സമീപമായിരുന്നു അപകടം. തിരുവനന്തപുരത്ത് വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു കുടുംബം. മൂലേടം മാടമ്പുകാട് ഭാഗത്ത് വച്ച് ട്രെയിനിന്റെ ബാത്ത്‌റൂമില്‍ പോയ കുട്ടി കാല്‍ വഴുതി ട്രെയിനില്‍ നിന്നും വീഴുകയായിരുന്നു കുട്ടി വീഴുന്നത് കണ്ട ബന്ധുക്കള്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ പ്രദേശത്തെ കലുങ്കിനടിയില്‍ നിന്നും കുട്ടിയെ കണ്ടെത്തി. തുടര്‍ന്ന് പ്രദേശവാസിയുടെ വാഹനത്തില്‍ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments