25.6 C
Kollam
Wednesday, September 18, 2024
HomeNewsCrimeട്രെയിനില്‍ സ്ത്രീകളെ മയക്കി കവര്‍ച്ച ; മഹാരാഷ്ട്രയില്‍ പിടികൂടിയ പ്രതികളെ ഇന്ന് തിരുവനന്തപുരത്തെത്തിക്കും

ട്രെയിനില്‍ സ്ത്രീകളെ മയക്കി കവര്‍ച്ച ; മഹാരാഷ്ട്രയില്‍ പിടികൂടിയ പ്രതികളെ ഇന്ന് തിരുവനന്തപുരത്തെത്തിക്കും

ട്രെയിനില്‍ യാത്രക്കാരായ സ്ത്രീകളെ മയക്കി കവർച്ച നടത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. ബംഗാൾ സ്വദേശികളായ സുബൈര്‍, ഹയാം, അലി എന്നിവരാണ് പിടിയിലായത്. മഹാരാഷ്ട്രയില്‍ വെച്ചാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഉച്ചയ്ക്ക് ശേഷം പ്രതികളെ തിരുവനന്തപുരത്ത് എത്തിക്കും.  സെപ്റ്റംബര്‍ 12 ന് നിസാമുദ്ദീന്‍ തിരുവനന്തപുരം എക്സ്പ്രസില്‍ വെച്ചായിരുന്നു പ്രതികള്‍ കവര്‍ച്ച നടത്തിയത്.  മോഷണത്തിന് ഇരയായത് ആഗ്രയില്‍ നിന്ന് കായംകുളത്തേക്ക് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ വരികയായിരുന്ന വിജയലക്ഷ്മിയും മകള്‍ അഞ്ജലുവും തിരുനെൽവേലി സ്വദേശി ഗൗസല്യയുമാണ്. ഇവരുടെ ബാഗിലുണ്ടായിരുന്ന പത്തുപവൻ സ്വർണവും മൊബൈൽ ഫോണുകളുമാണ് മോഷ്ടിച്ചത്. സ്ത്രീകള്‍ ശുചിമുറിയിൽ പോയപ്പോള്‍  ഇവരുടെ പക്കലുണ്ടായിരുന്ന കുപ്പിവെള്ളത്തിൽ പ്രതികള്‍ മയക്കുരുന്ന് കലർത്തുകയായിരുന്നു. ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ അസ്വാഭാവികമായ നിലയിൽ കണ്ട സ്ത്രീകളോട് റെയിൽവേ പോലീസ് കാര്യം അന്വേഷിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments