25 C
Kollam
Saturday, September 23, 2023
HomeNewsCrimeഒരാൾ കൂടി അറസ്റ്റിലായി ; കാസർകോട് ഉളിയത്തടുക്ക പീഡനക്കേസ്

ഒരാൾ കൂടി അറസ്റ്റിലായി ; കാസർകോട് ഉളിയത്തടുക്ക പീഡനക്കേസ്

- Advertisement -

കാസർകോട് ഉളിയത്തടുക്കയിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തളങ്കര തെരുവത്തെ അബ്ദുൾ ബഷീറാണ് പിടിയിലായത്. കേസിൽ ഇന്നലെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉളിയത്തടുക്ക സ്വദേശികളായ അബ്ദുൽ അസീസ്, സുബ്ബ, കുഡ്‌ലു സ്വദേശി വാസുദേവ ഗെട്ടി എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഇതോടെ, കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. മാനസിക വൈകല്യമുള്ള കുട്ടിയെ നിരവധി തവണയാണ് പ്രതികള്‍ പീഡിപ്പിച്ചത്.
അഞ്ചാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ അനുജനൊപ്പം കൂട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ വീട്ടില്‍ വച്ച് ലൈംഗികമായി ഉപദ്രവിക്കുന്നതിനിടെ നാട്ടുകാര്‍ പ്രതികളെ പിടികൂടുകയായിരുന്നു.
ഇതോടെയാണ് ക്രൂര പീഡനത്തിന്‍റെ വിവരങ്ങള്‍ പുറത്തു വന്നത്. കഴിഞ്ഞ മാസം ഇരുപത്തഞ്ചിനായിരുന്നു സംഭവം നടന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments