26.5 C
Kollam
Saturday, July 27, 2024
HomeBusinessവിദേശ നിക്ഷേപം എത്ര ഉണ്ട് മുകേഷ് അംബാനി ; ചോദിക്കുന്നത് ആദായ നികുതി വകുപ്പ് ;...

വിദേശ നിക്ഷേപം എത്ര ഉണ്ട് മുകേഷ് അംബാനി ; ചോദിക്കുന്നത് ആദായ നികുതി വകുപ്പ് ; ഒടുവില്‍ അംബാനി കുടുംബത്തിന് പൂട്ട് വീഴുന്നു

വിദേശ ബാങ്കിലെ നിക്ഷേപം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ കുടുംബത്തിന് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. ജനീവയിലെ എച്ച്.എസ്.ബി.സി ബാങ്കിലെ നിക്ഷേപത്തെ കുറിച്ച് വിശദീകരിക്കാനാണ് നോട്ടീസ് . മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മൂന്ന് മക്കള്‍ എന്നിവര്‍ക്കാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്.
വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് മാര്‍ച്ചില്‍ നോട്ടീസ് നല്‍കിയെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. നോട്ടീസിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 12 ന് ഹാജരായി വിശദീകരണം നല്‍കാനായി ആദായനികുതി വകുപ്പ് സിറ്റിംഗ് ക്രമീകരിച്ചിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.ജനീവയിലെ എച്ച്.എസ്.ബി.സി ബാങ്കിന്റെ നിക്ഷേപത്തിന്റെ ഗുണഭോക്താക്കള്‍ അംബാനി കുടുംബമാണെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. 2015 ലെ കള്ളപ്പണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പലരാജ്യങ്ങളിലെ ഏജന്‍സികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നോട്ടീസ്.

- Advertisment -

Most Popular

- Advertisement -

Recent Comments