25.1 C
Kollam
Sunday, December 22, 2024
HomeBusinessകശുവണ്ടി തൊഴിലാളികളോട് നീതി നിഷേധം

കശുവണ്ടി തൊഴിലാളികളോട് നീതി നിഷേധം

കശുവണ്ടി വികസന കോർപ്പറേഷൻ ഫാക്ടറികളിലും കാപെക്സ്
ഫാക്ടറികളിലും ജോലി തീർത്തു കൊടുക്കൽ പ്രക്രിയയുടെ പേരിൽ കശുവണ്ടി തൊഴിലാളികളുടെ
ഡി.എ നിഷേധിക്കാനുള്ള നീക്കത്തിൽ നിന്നും അധികൃതർ പിൻവാങ്ങണ
മെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. രണ്ട് ദിവസത്തെ തല്ലു
പരിപ്പ് കലർത്തി അമിതമായ അദ്ധ്വാനഭാരം അടിച്ചേൽപ്പിക്കാനുള്ള മാനേജ്മെന്റ് നക്കം ദുരുപദിഷ്ടമാണ്. ഡി.എ പരിമിതപ്പെടുത്തുന്നതിലൂടെയുണ്ടാ
കുന്ന ഹാജർ നഷ്ടം തൊഴിലാളികളുടെ പി.എഫ് പെൻഷൻ, ഇ.എസ്.ഐ
– സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ, അവധി ശമ്പളം, ക്ഷേമപെൻഷൻ തുടങ്ങി
എല്ലാ അടിസ്ഥാനപരമായ അവകാശങ്ങളെയും ദോഷകരമായി ബാധിക്കും.
കശുവണ്ടി വ്യവസായത്തിലെ മാതൃകാ തൊഴിൽ ദാതാവായി പ്രവർത്തി
ക്കേണ്ട പൊതുമേഖലയും സഹകരണ മേഖലയും നിയമനിഷേധം നടത്തു
ന്നത് സ്വകാര്യ മേഖലയിൽ കനത്ത ചൂഷണത്തിന് വഴിയൊരുക്കുമെന്നും
പ്രേമചന്ദ്രൻ പറഞ്ഞു. വിവിധ ഫാക്ടറികളിൽ എം.പി യ്ക്ക് നൽകിയ സ്വീക
രണത്തിന് മറുപടി പറഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരന്തരമായി ആവശ്യപ്പെട്ടിട്ടും സ്വകാര്യ മേഖലയിൽ നടക്കുന്ന കനത്ത
നിയമനിഷേധം അവസാനിപ്പിക്കാൻ സർക്കാരും മന്ത്രിയും നടപടി സ്വീകരി
ക്കാത്തത് അപമാനകരമാണ്. കുടിവറുപ്പ് കാലത്ത് നടന്നതിന് സമാനമായ
കനത്ത ചൂഷണമാണ് സ്വകാര്യ മേഖലയിൽ നടക്കുന്നത്. 39 രൂപ 48 പൈസ
പ്രതിദിന ഡി.എ കിട്ടേണ്ട സ്ഥലത്ത് 10 രൂപ 15 പൈസയാണ് നൽകുന്നത്.
ഷെല്ലിംഗ്, പീലിംഗ് തൊഴിലാളികളുടെ മിനിമം കൂലിയിൽ കിലോയ്ക്ക് ശരാ
ശരി 10 രൂപ കുറച്ചാണ് നൽകുന്നത്. കശുവണ്ടി വകുപ്പ് മന്ത്രിയുടെ വീടിനു
ചുറ്റുമുള്ള ഫാക്ടറികളിൽ നടക്കുന്ന ഈ പകൽക്കൊള്ള മന്ത്രിയുടെ മൗനാ
നുമതിയോടെയാണ് നടക്കുന്നതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments