ദീപാവലി ആഘോഷിക്കുന്ന മലയാളികള്‍ക്കായി ആമസോണും ഫ്‌ളിപ് കാര്‍ട്ടും വന്‍ ഓഫറുകളാണ് ഇത്തവണ നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 13 മുതല്‍ 17 വരെയാണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെലിബ്രേഷന്‍ സ്പെഷ്യല്‍ സെയില്‍ നടത്തുന്നത്. ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് ദിപാവലി വില്‍പ്പന ഈ മാസം 12 മുതല്‍ 16 വരെയും .നിങ്ങള്‍ ഒന്നു ശ്രദ്ധിച്ചാല്‍ ഇരട്ടി ലാഭത്തില്‍ സാധനങ്ങള്‍ നിങ്ങളുടെ വീട്ടിലെത്തും. സ്മാര്‍ട്ട്ഫോണുകള്‍ക്ക് വലിയ ഓഫറുകള്‍ നല്‍കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം ടെലിവിഷനും മറ്റ് ഗാഡ്ജറ്റുകള്‍ക്കും വന്‍ വിലക്കിഴിവില്‍ ലഭിക്കും.
ആമസോണ്‍, ഐസിഐസിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി ആമസോണില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം വരെ അധിക വിലക്കുറവും ലഭ്യമാകും.
