27 C
Kollam
Saturday, July 27, 2024
HomeLifestyleHealth & Fitnessന്യൂമോകോക്കല്‍ വാക്സിന്‍ ; നാളെ മുതല്‍ കുഞ്ഞുങ്ങള്‍ക്ക്

ന്യൂമോകോക്കല്‍ വാക്സിന്‍ ; നാളെ മുതല്‍ കുഞ്ഞുങ്ങള്‍ക്ക്

കേരളത്തിൽ ഒക്ടോബര്‍ ഒന്ന് മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്സിനേഷന്‍ കൂടി ആരംഭിക്കുകയാണ്. യൂണിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍ (പിസിവി) ആണ് അടുത്ത മാസം മുതല്‍ നല്‍കിത്തുടങ്ങുന്നത്. സംസ്ഥാനതല വാക്സിനേഷന്‍ ഒക്ടോബര്‍ ഒന്നിന് രാവിലെ 8 മണിക്ക് തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ ആരംഭിക്കും. ന്യൂമോകോക്കല്‍ രോഗത്തിനെതിരെ ഒന്നര മാസം പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍ നല്‍കണമെന്ന് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. കുഞ്ഞിന് ഒന്നര മാസത്തില്‍ മറ്റ് വാക്സിനെടുക്കാനുള്ള സമയത്ത് മാത്രം പിസിവി നല്‍കിയാല്‍ മതി. ഈ വാക്സിന്റെ ആദ്യ ഡോസ് എടുക്കാനുള്ള ഉയര്‍ന്ന പ്രായപരിധി ഒരു വയസാണ്. ഒന്നരമാസത്തെ ആദ്യ ഡോസിന് ശേഷം മൂന്നര മാസം 9 മാസം എന്നിങ്ങനെയാണ് വാക്സിന്‍ നല്‍കേണ്ടത്. ആദ്യ മാസം 40,000 കുഞ്ഞുങ്ങള്‍ക്ക് വാക്സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. 4.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് ഒരു വര്‍ഷത്തിൽ വാക്സിന്‍ നല്‍കുന്നതാണ്. 55,000 ഡോസ് വാക്സിന്‍ ഈ മാസത്തേക്ക് ലഭ്യമായിട്ടുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments