കേരളത്തിൽ പുതുക്കിയ മദ്യനിരക്ക് നാളെ മുതൽ നിലവിൽ വരും. നിലവിൽ വരുന്നത് ഏഴു ശതമാനം വർദ്ധനയാണ്. ഇതോടെ വർധിക്കുന്നത് ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപവരെയാണ്. ഒന്നാം തീയതിയുള്ള ഡ്രൈ ഡേ മാറ്റണമോയെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്. അതേസമയം ഫെബ്രുവരി ഒന്നുമുതലാണ് വില വര്‍ധന പ്രാബല്യത്തില്‍ വരുന്നതെങ്കിലും ഒന്നാം തീയതി ഡ്രൈ ആയതിനാല്‍ ചൊവ്വാച മുതലാകും ഈ നിയമം പ്രാബല്യത്തില്‍ വരിക. ഡ്രൈ ഡേ മാറ്റണമെന്ന ആവശ്യം നേരത്തെ ബാറുകാര്‍ എക്സൈസ് വകുപ്പിനോടു ആവശ്യപ്പെട്ടിരുന്നു . തീരുമാനo നയപരമായതിനാല്‍ ഇക്കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലാണ്.