കാര്‍ഷിക സര്‍വകലാശാലയില്‍ അവസരം : അപേക്ഷ ക്ഷണിച്ചു

39

കാര്‍ഷിക സര്‍വകലാശാലയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം. ഫാക്കല്‍റ്റി ഓഫ് അഗ്രിക്കള്‍ച്ചര്‍, ഫാക്കല്‍റ്റി ഓഫ് അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്മെന്റുകളിലായുള്ള അദ്ധ്യാപക തസ്തികയിലേക്ക് ഇപ്പോള്‍ തപാല്‍ വഴി അപേക്ഷിക്കാം. വിവിധ കാമ്പസുകളിലും കോളേജുകളിലുമായി 24ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖയും The Comptroller, KAU എന്ന പേരില്‍ കാര്‍ഷിക സര്‍വകലാശാലയുടെ മെയിന്‍ കാമ്പസിലെ എസ്.ബി.ഐ. ശാഖയില്‍ മാറാന്‍ കഴിയുന്ന വിധത്തില്‍ 2000 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് (എസ്.സി./ എസ്.ടി./ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 750 രൂപ) എന്നിവ ഉള്‍പ്പെടെ The Registrar, Kerala Agricultural University, Vellanikkara, KAU P.O., Thrissur-680 656, Kerala എന്ന മേല്‍ വിലാസത്തില്‍ അയക്കണം. അപേക്ഷാകവറിന് പുറത്ത് തസ്തികയുടെ പേര് മുഴുവനായും രേഖപ്പെടുത്തിയിരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here