25.4 C
Kollam
Saturday, July 2, 2022
HomeMost Viewedപരിസ്ഥിതി മാധ്യമ ഫെല്ലോഷിപ്പ് ; അപേക്ഷ ക്ഷണിച്ചു

പരിസ്ഥിതി മാധ്യമ ഫെല്ലോഷിപ്പ് ; അപേക്ഷ ക്ഷണിച്ചു

- Advertisement -

കേരളീയം മാസിക 2009 മുതല്‍ നല്‍കുന്ന ബിജു. എസ്. ബാലന്‍ അനുസ്മരണ പരിസ്ഥിതി മാദ്ധ്യമ ഫെല്ലോഷിപ്പിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തനത്തില്‍ താത്പര്യമുള്ള 35 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കും അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ ഈ വര്‍ഷം ഫെല്ലോഷിപ്പിനായി നിശ്ചയിച്ച, ‘പരിസ്ഥിതി സംരക്ഷണം: സര്‍ക്കാര്‍ പദ്ധതികളുടെ നയപരമായ പ്രശ്‌നങ്ങളും പ്രായോഗിക പരാജയ ങ്ങളും കേരളത്തില്‍’ എന്ന വിഷയത്തെ ആസ്പദമാക്കി നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരു റിപ്പോര്‍ട്ടിന്റെ രൂപരേഖയും പ്രവര്‍ത്തന പദ്ധതിയും അയക്കണം . ബയോഡാറ്റ സഹിതം ഇ-മെയില്‍ (Email: [email protected]) വിലാസത്തില്‍ 2021 ജൂണ്‍ 10ന് ഉള്ളില്‍ ലഭിക്കുന്ന രീതിയിലാണ് അയയ്‌ക്കേണ്ടത്.
ഈ റിപ്പോര്‍ട്ടിന്റെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തില്‍ പരിസ്ഥിതി-മാദ്ധ്യമ വിദഗ്ധര്‍ അടങ്ങുന്ന ജൂറി തെരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് ബിജുവിന്റെ ചരമദിനമായ ജൂണ്‍ 28ന് 10,013 രൂപയുടെ ഫെല്ലോഷിപ്പ് നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9747062146 എന്ന നമ്പറിൽ ബന്ധപ്പെടുക

- Advertisement -
- Advertisment -

Most Popular

- Advertisement -

Recent Comments