26.5 C
Kollam
Saturday, July 27, 2024
HomeNewsCrimeറെംഡെസിവിര്‍ ; മുംബൈയില്‍ കോവിഡ് മരുന്ന് മോഷ്ടിച്ച് കരിഞ്ചന്തയില്‍ വിറ്റ സംഘം പിടിയില്‍

റെംഡെസിവിര്‍ ; മുംബൈയില്‍ കോവിഡ് മരുന്ന് മോഷ്ടിച്ച് കരിഞ്ചന്തയില്‍ വിറ്റ സംഘം പിടിയില്‍

കഴിഞ്ഞ ദിവസമാണ് കരിഞ്ചന്തയില്‍ റെംഡെസിവിര്‍ വില്‍പ്പന നടത്തിയ രണ്ടു പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. കോവിഡ് ചികിത്സക്കായി ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് നല്‍കുന്ന രോഗപ്രതിരോധ മരുന്നാണ് റെംഡെസിവിര്‍ .
പോളിക്ലിനിക് ഉടമ രാജേഷ് പാട്ടീല്‍ ഒരു കുപ്പി റെംഡെസിവിര്‍ 25,000 രൂപയ്ക്ക് വില്‍ക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതനുസരിച്ച് പൊലീസ് ഇവരെ വലയിലാക്കുകയായിരുന്നു. ഒരു പൊലീസുകാരന്‍ ഉപഭോക്താവ് ചമഞ്ഞു സമീപിച്ചപ്പോഴാണ് പാട്ടീല്‍ മരുന്ന് നല്‍കാന്‍ സമ്മതിക്കുന്നത്. തുടര്‍ന്ന് മാനേജരായ സുരേഷ് ബൈക്കര്‍ അഞ്ച് കുപ്പികളുമായി എത്തിയതോടെ തെളിവ് സഹിതം ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലിനിടെ, ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സില്‍ നിന്നാണ് റെംഡെസിവര്‍ ലഭ്യമാക്കുന്നതെന്ന് ഇവര്‍ മൊഴി നല്‍കി.
ഒരു കുപ്പിക്ക് 16,000 രൂപയ്ക്ക് നഴ്സില്‍ നിന്ന് വാങ്ങുന്ന മരുന്ന് കരിഞ്ചന്തയില്‍ 25,000 രൂപയ്ക്കാണ് ഇവര്‍ വിറ്റിരുന്നത്. കഴിഞ്ഞ മാസം 1100 മുതല്‍ 1400 രൂപ വരെയാണ് റിംഡെസിവിറിന്റെ വില സംസ്ഥാനം നിശ്ചയിച്ചിരുന്നത്.ആശുപത്രിയില്‍ നിന്ന് റെംഡെസിവിര്‍ കുപ്പികള്‍ മോഷ്ടിച്ച് ഉയര്‍ന്ന നിരക്കില്‍ പുറത്ത് വില്‍ക്കുകയായിരുന്നുവെന്നാണ് അറസ്റ്റിലായ ഇരുവരും മൊഴി നല്‍കിയിരിക്കുന്നത്.
ചൊവ്വാഴ്ച അറസ്റ്റിലായ രണ്ടുപേരെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നഴ്സിനെ തിരയുകയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments