25.2 C
Kollam
Thursday, January 23, 2025
HomeLifestyleHealth & Fitnessറെംഡെസിവർ ; കോവിഡ് മരുന്ന് കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ 24 പേർ പിടിയിൽ

റെംഡെസിവർ ; കോവിഡ് മരുന്ന് കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ 24 പേർ പിടിയിൽ

കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ആന്റി വൈറൽ ഡ്രഗ് റെംഡെസിവർ അനധികൃതമായി ശേഖരിച്ചു കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ 24 പേരെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു.
243 കുപ്പി മരുന്നുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇതിൽ 78 കുപ്പികൾ കോവിഡ്​ രോഗികൾക്ക്​ കൈമാറി. ശേഷിക്കുന്ന കുപ്പികൾ രോഗികളുടെ ചികിത്സയ്ക്കായി വിട്ടുകൊടുക്കുമെന്നും പോലീസ്​ പറഞ്ഞു.
സിറ്റി പോലീസ് കമ്മീഷണർ ശങ്കർ ജിവാലിന്റെ നേതൃത്വത്തിലാണ്​ അനധികൃതമായി മരുന്നു ശേഖരിക്കുകയും കൂടിയ വിലക്ക്​ വിൽക്കാൻ ശ്രമിച്ചവരെയും​ അറസ്​റ്റ്​ ചെയ്​തത്​. 11 കേസുകളാണ്​ ഇതുവരെ കരിഞ്ചന്തയിൽ മരുന്ന്​ വിൽക്കാൻ ശ്രമിച്ചതിന്​ ചെന്നൈ സിറ്റി പരിധിയിൽ മാത്രം രജിസ്​റ്റർ ചെയ്​തിരിക്കുന്നത്​.

- Advertisment -

Most Popular

- Advertisement -

Recent Comments