31.6 C
Kollam
Saturday, April 13, 2024
HomeLifestyleHealth & Fitnessകോവിഡ് വ്യാപനം രൂക്ഷം ; വയനാട്ടിലെ ആദിവാസി വിഭാഗത്തിനിടയിൽ

കോവിഡ് വ്യാപനം രൂക്ഷം ; വയനാട്ടിലെ ആദിവാസി വിഭാഗത്തിനിടയിൽ

വയനാട്ടിലെ ആദിവാസി വിഭാഗത്തില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുന്നതിൽ ആശങ്ക. ജില്ലയില്‍ ഇപ്പോഴുള്ള 28 ക്ലസ്റ്ററുകളില്‍ 25ഉം ആദിവാസി കോളനികളാണ്. ഒരാഴ്ച്ച മുമ്പുവരെ പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലായിരുന്നു ആദിവാസികള്‍ക്കിടയിൽ ഏറ്റവുമധികം രോഗവ്യാപനം നടന്നതായി കണ്ടെത്തിയത് .
വിവിധ വകുപ്പുകളുടെ തീവ്ര ശ്രമത്തിനൊടുവില്‍ ഇവിടങ്ങളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ കഴിഞ്ഞുവെങ്കിലും മറ്റുപഞ്ചായത്തുകളിലെ കോളനികളില്‍ രോഗികളുടെ എണ്ണം കൂടി. നെന്‍മേനി പഞ്ചായത്തില്‍ ചുള്ളിയോട് മാത്രം ഇന്നലെ പരിശോധിച്ച 110 പേരില്‍ 90 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു .പഞ്ചായത്തിലെ മറ്റിടങ്ങളിലും ഇതുപോല രോഗം പടരുകയാണ്.
നെന്‍മേനിയെ കൂടാതെ തോണ്ടര്‍നാട് വെള്ളമുണ്ട, നൂൽപ്പുഴ, പനമരം, അമ്പലവയല്‍ പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ശതമാനത്തിലധികമാണ്. രോഗം സ്ഥരീകരിച്ചവരില്‍ കൂടുതലും ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരാണ്. ഇതോടെ പട്ടികവര്‍ഗ്ഗ വകുപ്പുമായി ചേര്‍ന്ന് കൂടുതല്‍ കോളനികളില്‍ പരിശോധന നടത്തി രോഗികളെ കണ്ടെത്തുകയാണ് ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍. ലോക്ഡൗണ്‍ ലംഘിച്ച് ആളുകള്‍ പുറത്തിറങ്ങുന്നതും രോഗം പടരുന്നത് തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതും വലിയ ആശങ്ക ഉയർത്തുന്നുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments