27.4 C
Kollam
Thursday, November 21, 2024
HomeEducationദിവസവും രണ്ട് മണിക്കൂർ ഓൺലൈൻ ക്ലാസുകൾ നടത്തണം അധ്യാപകർ കോളേജുകളിൽകളിൽ ഹാജരാകണം...

ദിവസവും രണ്ട് മണിക്കൂർ ഓൺലൈൻ ക്ലാസുകൾ നടത്തണം അധ്യാപകർ കോളേജുകളിൽകളിൽ ഹാജരാകണം ; മന്ത്രി ആർ ബിന്ദു

കേരളത്തിലെ കോളേജുകൾ ജൂൺ ഒന്നുമുതൽ ദിവസവും കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും ഓൺലൈൻ ക്ലാസുകൾ നടത്തണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു . ഉന്നതതല യോഗത്തിലാണ് തീരുമാനം. ഓൺലൈൻ ആയിട്ടാണ് ക്ലാസുകൾ നടത്തേണ്ടത് . ലോക്ഡൗൺ അവസാനിക്കുന്ന ജൂണ് ഒന്നിന് ടെക്‌നിക്കൽ വിഭാഗം ഉൾപ്പെടെ എല്ലാ അധ്യാപകരും കോളജുകളിൽ ഹാജരാകണം. ദിവസവും രാവിലെ എട്ടരക്കും വൈകീട്ട് മൂന്നരക്കുമിടയിലായിരിക്കണം ക്ലാസുകളെന്നും മന്ത്രി പറഞ്ഞു.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ യാത്രാപ്രശ്‌നം നേരിടുന്നവർ വിവരം പ്രിൻസിപ്പലിനെ അറിയിക്കണം. ക്ലാസുകൾ സംബന്ധിച്ച് ആഴ്ചയിൽ ഒരിക്കൽ വകുപ്പ് മേധാവി പ്രിൻസിപ്പലിന് റിപ്പോർട്ട് നൽകണം. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സാങ്കേതിക സൗകര്യമില്ലാത്ത വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് ക്ലാസ്സിനുള്ള സൗകര്യമൊരുക്കുകയും ചെയ്യണമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി നിർദേശിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments