26.8 C
Kollam
Wednesday, January 21, 2026
HomeEntertainmentഏഴ് പേരും രണ്ടു നായയും ഒരു കോഴിയും കൂടെ ഒരു ലോഡ് ലഗേജുമായി യാത്ര; യാത്ര...

ഏഴ് പേരും രണ്ടു നായയും ഒരു കോഴിയും കൂടെ ഒരു ലോഡ് ലഗേജുമായി യാത്ര; യാത്ര എന്തിലെന്നല്ലേ… ബൈക്കില്‍

ഇതൊരു വെറും യാത്രയെന്നല്ല. മെഗാമാസ് യാത്രയെന്നു തന്നെ പറയാം.രണ്ടു നായയും ഒരു കോഴിയും കൂടെ ഒരു ലോഡ് ലഗേജുമായി രണ്ടു മുതിർന്നവരും 5 കുട്ടികളും ബൈക്കിൽ യാത്ര ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. വീഡിയോ കണ്ടിട്ട് ഇങ്ങനെയൊക്കെ ചെയ്യാമോ എന്നാണ് ആളുകളുടെ ചോദ്യം. ഓടിക്കുന്ന ആൾ ഹെൽമെറ്റും ധരിച്ചിട്ടില്ല. ഇന്ത്യയിൽ മാത്രം നടക്കുന്ന സംഭവം എന്ന് പറഞ്ഞാണ് വീഡിയോ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്‌. ചിലർ ബൈക്ക് ഏതെന്ന് ചോദിക്കുമ്പോൾ മറ്റ് ചിലർ ഇവർ സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്ത് എത്തിയോ എന്നും തിരക്കുന്നുണ്ട്. എന്തായാലും ബൈക്ക് ഓടിച്ചയാള്‍ക്ക് ബിഗ് സല്യൂട്ട് നല്‍കാന്‍ സോഷ്യല്‍ മീഡിയ മറക്കുന്നില്ല.

- Advertisment -

Most Popular

- Advertisement -

Recent Comments