യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം വാര്‍ത്തകളില്‍ നിറം പിടിക്കുകയാണ്. ട്രംപിനെ സ്വീകരിക്കാന്‍ ഗുജറാത്തില്‍ അധികൃതര്‍ നടത്തുന്ന പ്രവൃത്തികളാണ് വാര്‍ത്തയും വിവാദവുമാകുന്നത്. സംസ്ഥാനത്തെ ചേരികള്‍ മറയ്ക്കാന്‍ മതില്‍ നിര്‍മാണം, മോടി കൂട്ടല്‍, ചേരി നിവാസികളെ ഒഴിപ്പിക്കല്‍, പട്ടിപിടുത്തം തുടങ്ങി മുന്നൊരുക്കങ്ങള്‍ തകര്‍ക്കുമ്പോള്‍ അക്കൂട്ടത്തിലിതാ പ്രദേശത്തെ കുരങ്ങുകള്‍ക്കും ഒരു പണി കിട്ടിയിരിക്കുകയാണ്.
വിമാനതാവളത്തിന്റെ പരിസരത്തായി അധിവസിക്കുന്ന കുരങ്ങുകളെ ഒഴിപ്പിക്കുക എന്നതാണ് അധികൃതര്‍ പുതുതായി ഏറ്റെടുത്തിരിക്കുന്ന ദൗത്യം.
ട്രംപ് വിമാനമിറങ്ങുമ്പോള്‍ ഭീഷണിയാകുക തീവ്രവാദികളാവില്ല മറിച്ച് റണ്‍വേയില്‍ അതിക്രമിച്ച് കയറുന്ന വാനരസംഘമാവും വിമാനത്താവളത്തോട് ചേര്‍ന്നുള്ള സൈനിക കേന്ദ്രത്തിലെ മരങ്ങളിലാണ് ഇവര്‍ തമ്പടിച്ചിരിക്കുന്നത്. മാത്രമല്ല കുരങ്ങുകള്‍ റണ്‍വേയിലേക്ക് ഓടിയെത്തുക പതിവാണ്. കുരങ്ങിറങ്ങിയാല്‍ പിന്നെ വിമാനമിറങ്ങില്ല. സൈറണ്‍ മുഴക്കിയും പടക്കം പൊട്ടിച്ചുമുള്ള വിദ്യകള്‍ പലതും അധി്കൃതര്‍ പരീക്ഷിച്ചു. എന്നാല്‍ കുരങ്ങുകള്‍ പിന്മാന്‍ കൂട്ടാക്കുന്നില്ല.
ഒടുവില്‍ ഗതികെട്ട ഉദ്യോഗസ്ഥര്‍ കരടിവേഷം കെട്ടിയിറങ്ങി.ആദ്യം ഭയന്ന വാനരനമാര്‍ പിന്നീട് ഇതൊരു രസമുളള കളിയായി മാത്രം കണ്ടു. ഒടുവില്‍ ട്രംപിന്റെ സന്ദര്‍ശനത്തില്‍ കുരങ്ങന്മാര്‍ കയറുമോയെന്ന് ഭയന്ന് ഇപ്പോള്‍ കെണിവച്ച് പിടിക്കുകയാണ്.