സോഷ്യല്‍മീഡിയയിലൂടെയും മറ്റും ലഭിച്ചുകൊണ്ടിരിക്കുന്ന ഭീഷണികള്‍ കാരണം പുറത്തിറങ്ങാന്‍ വയ്യെന്ന് നടി പാര്‍വ്വതി. സോഷ്യല്‍മീഡിയയില്‍ വരുന്ന ചില കമന്റുകള്‍ വേദനിപ്പിക്കുന്നു പേടി തോന്നിപ്പിക്കുന്നു പാര്‍വതി പറഞ്ഞു. ‘നിങ്ങളുടെ വീട് എവിടെയാണെന്ന് അറിയാം, നിങ്ങള്‍ കഴിഞ്ഞ ദിവസം ആ നിറത്തിലുള്ള ഡ്രസ്സ് ധരിച്ച് ഇവിടെ നടക്കുന്നത് ഞാന്‍ കണ്ടതാണ്.
മുഖത്ത് ആസിഡ് ഒഴിക്കും, റേപ്പ് ചെയ്യും-എന്നെല്ലാം ചിലര്‍ എഴുതിവെക്കും. അങ്ങനയൊക്കെ കാണുമ്പോള്‍ ആരായാലും ഒന്നു പേടിച്ചുപോവില്ലേ?
അത്തരം സന്ദര്‍ഭങ്ങളില്‍ പുറത്തിറങ്ങി റിലാക്സ്ഡ് ആയി നടക്കാന്‍ പറ്റില്ല. നമ്മളെ ആരോ നിരീക്ഷിച്ചിക്കുന്നു എന്ന് തോന്നും.
ഉറക്കം പോവും. പക്ഷേ അതുകൊണ്ടൊന്നും എന്റെ നിലപാടുകളില്‍, മാറ്റം വരുത്തില്ല. ഭീഷണികളെ അവഗണിച്ച് ഞാനായി തന്നെ ജീവിക്കും.