കൊല്ലത്തിന്റെ പ്രമുഖ മുദ്രകളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് പുനലൂർ തൂക്കുപാലം.
തെക്കേ ഇന്ത്യയിലെ അതിശയം പേറി നില്ക്കുന്ന ആദ്യത്തെ തൂക്ക് പാലമാണിത്.
19-ാം നൂറ്റാണ്ടിന്റെ അവസാന കാലത്താണ് ഇത് നിർമ്മിക്കുന്നത്.
വിനോദ സഞ്ചാരികളെ തൂക്കുപാലം ചരിത്ര വിസ്മയം പോലെ ആകർഷിച്ച് വരുന്നു.
കല്ലടയാറിന്റെ ഇരു കരകളിലുമായി കിടക്കുന്ന പുനലൂരിനെ തമ്മിൽ ബന്ധിപ്പിക്കുകയായിരുന്നു ലക്ഷ്യം.
ആയില്യം തിരുനാൾ രാമവർമ്മ തിരുവിതാംകൂർ രാജാവും നാണുപിള്ള ദിവാനുമായിരുന്ന കാലത്താണ് പാലം നിർമ്മിക്കാൻ അനുമതി നല്കുന്നത്.
ബ്രിട്ടീഷുകാരനായിരുന്ന ആൽബെർട്ട് ഹെൻട്രിയുടെ നേതൃത്വത്തിലാണ് പാലം നിർമ്മിച്ചത്.
പാലം പുനരുദ്ധരിക്കുമ്പോൾ ഈടുറ്റ തമ്പകം തടികളാണ് വേണ്ടിയിരുന്നത്. അത് സ്വരൂപിച്ച് പാലത്തിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കി പഴമയിലെ പുതുമയാക്കി മാറ്റി.
പാലത്തിന്റെ നിർമ്മാണ രഹസ്യം ഇപ്പോഴും അജ്ഞാതമാണ്.
തൂക്കുപാലം രണ്ട് കൂറ്റൻ ചങ്ങലകളിൽ ബന്ധിതമാക്കി പാലത്തിന്റെ ഇരു വശങ്ങളിലുമായി സ്ഥാപിച്ചിരിക്കുന്ന രണ്ട് വീതമുള്ള കിണറുകളിൽ ബലപ്പെടുത്തിയിരിക്കുകയാണ്.
ഇത് ചരിത്രാന്വേഷികളുടെ ഉൾക്കാഴ്ച തുറപ്പിക്കുന്നതാണ്.