കൊല്ലം ജില്ലയുടെ
മുഖമുദ്രകളിൽ ഒന്നാണ് പുനലൂർ തൂക്കുപാലം.
അതിന്റെ നിർമ്മിതിയുടെ രീതി ഇപ്പോഴും നിഗൂഢമാണ്.
തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് തൂക്കുപാലം നിർമ്മിച്ചത്.
ജില്ലയുടെ പ്രധാന നദിയായ കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്നതാണ് പുനലൂർ തൂക്കുപാലം. പാലം നിർമിക്കാൻ അനുമതി നൽകുന്നത് 1871 ലാണ്.
അന്നത്തെ ദിവാൻ നാണു പിള്ളയാണ് തൂക്കു പാലം നിർമ്മിക്കാൻ നടപടി സ്വീകരിക്കുന്നത്. ബ്രിട്ടീഷ് സാങ്കേതിക വിദഗ്ധൻ ആൽബർട്ട് ഹെൻട്രിയുടെ മേൽനോട്ടത്തിൽ രൂപകല്പനയും നിർമാണവും ആരംഭിച്ചു.
1877-ൽ പാലം പണി പൂർത്തിയാക്കി. പിന്നീട് മൂന്നു വർഷം കഴിഞ്ഞാണ് പാലം പൊതുജനത്തിന് ഗതാഗതത്തിനായി തുറന്നു നൽകുന്നത്.
തെക്കേ ഇന്ത്യയിലെ ആദ്യ സംരംഭമാണിത്. അതോടെ, തമിഴ്നാടുമായുള്ള വാണിജ്യ വ്യാപാരത്തിന് കൂടുതൽ ഫലപ്രദമായി. നാല് കിണറുകളിലാണ് തൂക്കുപാലം ബന്ധിതമാക്കി നിർമ്മിച്ചിട്ടുള്ളത്.
ഇതിന്റെ നിർമ്മാണം ഇപ്പോഴും എങ്ങനെയെന്ന് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.
കമ്പകം തടികളാണ് നടപ്പാതയിൽ ഇപ്പോൾ ഉപയോഗിച്ചിട്ടുള്ളത്. ഇടയ്ക്കുവച്ച് ഇതുവഴിയുള്ള സഞ്ചാരം നിർത്തിയിരുന്നു. നടപ്പാതയുടെ പല കകൾ നശിച്ചതാണ് കാരണം.
ഇപ്പോൾ പുനർനിർമാണം നടത്തി സഞ്ചാര യോഗ്യമാക്കിയിട്ടുണ്ട്. തൂക്കുപാലം പുരാവസ്തു ഗവേഷണ വകുപ്പിന്റെ കീഴിലാണ്.