സ്വർണ്ണ വില വീണ്ടും കുതിച്ചുയരുന്നു; ഇനിയും ഉയരാനാണ് സാധ്യത

26
Gold prices rise again
Gold prices rise again; It is likely to rise further

ഇന്ത്യയിൽ സ്വർണ വില വീണ്ടും കുതിച്ചുയരുന്നു. ഇപ്പോൾ പവന് 40000 രൂപയ്ക്ക് മുകളിലാണ്.
വില ഇനിയും ഉയരാനാണ് സാധ്യത. ഇന്ത്യയിൽ ഈ വർഷം സ്വർണ വില 35 ശതമാനം ഉയർന്നു കഴിഞ്ഞു. ആഗോളവിപണിയിൽ ജൂലൈയിൽ സ്വർണ്ണവില 11 ശതമാനം ഉയർന്നു. ഇത് 2012 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ നേട്ടമാണ്.

കേരളത്തിൽ 75 വർഷം മുമ്പ് വില വെറും 13 രൂപയായിരുന്നു. ആഗോളവിപണിയിൽ എക്കാലത്തെയും ഉയർന്ന നിരക്കിലായി. കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ ആഗോള സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾ വില ഉയരാൻ കാരണമായി. കേരളത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചരിത്ര വിലയായ പവന് 40,160 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5020 രൂപയാണ് നിരക്ക്. ആഗസ്റ്റ് ഒന്നിനാണ് ആദ്യമായി സ്വർണവില റെക്കോഡ് വിലയായ പവന് 40,160 രൂപയിൽ എത്തിയത്. ഇന്ത്യയിൽ അഞ്ചാം ഘട്ട സ്വർണ്ണ ബോണ്ട് സബ്സ്ക്രിപ്ഷൻ ഇന്ന് ആരംഭിച്ചു. ഗ്രാമിന് 5,334 രൂപയാണ്. വെളളിയാഴ്ച വരെ സ്വർണ്ണ ബോണ്ടുകൾ വാങ്ങാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here