സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധന. ഗ്രാമിന് 50 രൂപ വർദ്ധിച്ച് 4450 രൂപയായി. പവന് 400 രൂപയുടെ വർദ്ധനയാണ് ഇന്നുണ്ടായത്. പവന് ഇന്ന് 35,600 രൂപയായി. വ്യാഴാഴ്‌ച വില 35,200 ആയിരുന്നു. ആഗോളവിപണിയിൽ സ്‌പോട് ഗോൾഡിന് വില ഉയർന്ന് 1817. ഫെബ്രുവരി 16ന് ശേഷമുളള ഏറ്റവും ഉയർന്ന വിലയാണിത്. യു എസ ട്രെഷറി ആദായത്തിൽ കുറവുണ്ടായതും ഡോളർ വില ദുർബലമായതും കാരണം സ്വർണത്തിന് ആവശ്യമേറിയതോടെയാണ് നേരിയ വിലവർദ്ധന ഉണ്ടായത്.