27.9 C
Kollam
Saturday, May 23, 2026
HomeBusinessസ്വർണ്ണത്തിന് ഇന്ന് വീണ്ടും വില കൂടി ; പവന് 160 രൂപയുടെ വർധനവ്

സ്വർണ്ണത്തിന് ഇന്ന് വീണ്ടും വില കൂടി ; പവന് 160 രൂപയുടെ വർധനവ്

കേരളത്തിൽ സ്വർണ്ണത്തിന് ഇന്ന് വീണ്ടും വില കൂടി. പവന് 160 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 35,960 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കൂടി 4495 രൂപയുമാണ് ഇന്നത്തെ വില. ഒക്ടോബർ 26 ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു സംസ്ഥാനത്തെ സ്വർണവില. പവന് 36,040 രൂപയും ഗ്രാമിന് 4505 രൂപയുമായിരുന്നു നിരക്ക്. ഞായറാഴ്ച സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. എന്നാൽ ശനിയാഴ്ച പവന് 160 രൂപ കൂടി 35,800 രൂപയിലെത്തിയിരുന്നു. വെള്ളിയാഴ്ച വിലയിൽ മാറ്റമുണ്ടായില്ല. വ്യാഴാഴ്ച പവന് 80 രൂപ വർധിച്ചിരുന്നു. ബുധനാഴ്ച്ച ഒരു പവന് 35,560 രൂപയും ഗ്രാമിന് 4445 രൂപയമായിരുന്നു.‌ ഒക്ടോബർ ഒന്നിനായിരുന്നു ഈ മാസം ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണ വ്യാപാരം നടന്നത്. ഒന്നാം തീയതിയിലെ വില 34,720 രൂപയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments