30.6 C
Kollam
Thursday, March 20, 2025
HomeEntertainmentCelebritiesഗായിക ശ്രേയാ ഘോഷാല്‍ അമ്മയായി ; സന്തോഷം പങ്കുവച്ച് ​ഗായിക

ഗായിക ശ്രേയാ ഘോഷാല്‍ അമ്മയായി ; സന്തോഷം പങ്കുവച്ച് ​ഗായിക

ശബ്ദമാധുര്യം കൊണ്ട് ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ ​ഗായിക ശ്രേയ ഘോഷാൽ അമ്മയായി. താനൊരു​ അമ്മയായ സന്തോഷം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ശ്രേയ പങ്കുവച്ചത് . ഇന്ന് ഉച്ചയ്ക്കാണ് ശ്രേയ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്.

ഭാഷയുടെ, രാജ്യത്തിൻറെ അതിരുകൾ ഇല്ലാതെ സംഗീതത്തിന്റെ വിശാലമായ ലോകത്തു തിളങ്ങുന്ന താരമാണ് ശ്രേയ. ഭാഷയുടെ അതിർത്തികളില്ലാതെ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗായിക. ശൈലാദിത്യ മുഖോപാധ്യായ ആണ് ശ്രേയയുടെ ജീവിതപങ്കാളി. 2015 ഫെബ്രുവരി അഞ്ചിനായിരുന്നു ഇവരുടെ വിവാഹം.
മമ്മൂട്ടി-അമൽ നീരദ് ടീമിന്റെ ‘ബിഗ് ബി’യിലെ ‘വിട പറയുകയാണോ’ എന്ന ഗാനം പാടിക്കൊണ്ട് അരങ്ങേറ്റം കുറിച്ച ശ്രേയ ഇന്ന് മലയാളത്തിൽ ഒഴിച്ചു കൂടാനാവാത്ത സംഗീത സാന്നിധ്യമാണ്. തന്റെ മാതൃഭാഷ അല്ലാതിരുന്നിട്ടു പോലും തികഞ്ഞ ഉച്ചാരണ ശുദ്ധിയോടെ മലയാളം ഗാനങ്ങൾ ആലപിക്കുന്ന ശ്രേയ, സംഗീത സംവിധായകർക്കും ശ്രോതാക്കൾക്കുമെല്ലാം എന്നുമൊരു കൗതുകമാണ്. പാടുന്ന ഓരോ വരികളുടെയും അർത്ഥം മനസ്സിലാക്കി, അനുഭവ തീവ്രതയോടെ പാടി ഫലിപ്പിക്കുന്ന അർപ്പണമനോഭാവം ശ്രേയയെ പകരക്കാരില്ലാത്ത ശബ്ദമാധുര്യമാക്കി മാറ്റുന്നു.
മലയാളത്തിലോ ഹിന്ദിയിലോ ബംഗാളിയിലോ ഒതുങ്ങുന്നതല്ല ശ്രേയയുടെ സംഗീത ലോകം. പന്ത്രണ്ടോളം ഭാഷകളിൽ ശ്രേയ ഗാനങ്ങൾ ആലപിക്കുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് നാലു തവണ ലഭിച്ചിട്ടുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments