27.1 C
Kollam
Tuesday, February 4, 2025
HomeEntertainmentCelebritiesമേക്കോവറില്‍ ഞെട്ടിച്ച് ദിലീപ് ; ട്രെന്‍ഡിംഗായി കേശുവിന്റെ പോസ്റ്റർ

മേക്കോവറില്‍ ഞെട്ടിച്ച് ദിലീപ് ; ട്രെന്‍ഡിംഗായി കേശുവിന്റെ പോസ്റ്റർ

ജനപ്രിയ നായകന്‍ ദിലീപിന്‌റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നാണ് കേശു ഈ വീടിന്‌റെ നാഥന്‍. സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയാണ് സിനിമ അണിയിച്ചൊരുക്കുന്നത്. ഉര്‍വ്വശി നായികയായി എത്തുന്ന സിനിമ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് എടുത്തിരിക്കുന്നത്. അറുപതിലധികം വയസ് പ്രായമുളള കഥാപാത്രമായാണ് ചിത്രത്തില്‍ ദിലീപ് എത്തുന്നത്. ഭാര്യഭര്‍ത്താക്കന്മാരായി ഉര്‍വ്വശിയും ദിലീപും ചിത്രത്തില്‍ എത്തുന്നു എന്നാണ് സൂചന.
അതേസമയം വിഷുവിന് ദിലീപ് ചിത്രത്തിന്‌റെതായി വന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി മാറിയിരുന്നു. വയോധികനായുളള നടന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ സിനിമകള്‍ക്ക് ശേഷം സജീവ് പാഴൂരിന്‌റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം കൂടിയാണിത്.
 സിദ്ധിഖ്, സലീംകുമാര്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, ഗണപതി, സാദിഖ്, പ്രചോദ് കലാഭവന്‍, ഏലൂര്‍ ജോര്‍ജ്ജ്, ബിനു അടിമാലി, അരുണ്‍ പുനലൂര്‍, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, നന്ദു പൊതുവാള്‍, അനുശ്രീ, വൈഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ്, സീമ ജി നായര്‍, വത്സല മേനോന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍.
- Advertisment -

Most Popular

- Advertisement -

Recent Comments