28 C
Kollam
Monday, October 7, 2024
HomeEntertainmentCelebrities'ശലമോൻ' ആയി വിഷ്ണു ഉണ്ണികൃഷ്ണന്‍ ; ചിത്രീകരണം ആരംഭിച്ചു

‘ശലമോൻ’ ആയി വിഷ്ണു ഉണ്ണികൃഷ്ണന്‍ ; ചിത്രീകരണം ആരംഭിച്ചു

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നവാഗതനായ ജിതിൻ പത്മനാഭൻ സംവിധാനം ചെയ്യുന്ന ചിത്രം “ശലമോൻ” ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. പ്രസിദ്ധ മെന്റലിസ്റ്റ് ആദിയാണ് സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചത്. വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യ ക്ലാപ്പ് അടിച്ചു. വിഷ്ണു ഉണ്ണികൃഷ്ണനു പുറമെ ദിലീഷ് പോത്തൻ, സുധി കോപ്പ, കിച്ചു ടെല്ലസ്, സമ്പത്ത് രാജ്, ആദിൽ ഇബ്രാഹിം, സൗമ്യ മേനോൻ, അഞ്ചലി നായർ, പോളി വത്സൻ, വിനീത് വിശ്വം, അൽത്താഫ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
“ചെല്ലാനത്തിനപ്പുറം ഒരു ലോകമില്ല എന്ന ചിന്തയിൽ പള്ളിയും നാട്ടുകാര്യങ്ങളുമായി ഒതുങ്ങി കഴിയുന്ന 4 സഹോദരന്മാർ അടങ്ങുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സഹോദരന്മാരിൽ ഒരുവൻ ചെല്ലാനത്തിനപ്പുറമുള്ള ജീവിതത്തിന്റെ സുഖങ്ങൾ തേടി പോകുന്നതും തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളുമാണ് നർമ്മത്തോടെ ചിത്രം അവതരിപ്പിക്കുന്നത്.
നിസ്സാം ഗൗസ്‌ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പാപ്പിനു നിർവഹിക്കുന്നു. ഇഫാർ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ഈ ചിത്രം, പെപ്പർകോൺ സ്റ്റുഡിയോസിനു വേണ്ടി നോബിൾ ജോസ് ആണ് നിർമ്മിക്കുന്നത്. കൃഷ്ണൻ കുട്ടി പണി തുടങ്ങി എന്ന ചിത്രത്തിന് ശേഷം പെപ്പർ കോൺ സ്റ്റുഡിയോസുമായി ചേർന്ന് വിഷ്ണു ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്, കോ പ്രൊഡ്യുസർ സുജിത് ജെ നായർ & ഷാജി. എക്‌സികുട്ടിവ് പ്രൊഡ്യുസർ ബാദുഷ എൻ എം.
- Advertisment -

Most Popular

- Advertisement -

Recent Comments