30.6 C
Kollam
Thursday, March 20, 2025
HomeEntertainmentCelebrities‘ഹൃദയം’ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി ; പ്രണവും കല്യാണിയും ദർശനയും

‘ഹൃദയം’ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി ; പ്രണവും കല്യാണിയും ദർശനയും

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ മുഖ്യ വേഷങ്ങളിൽ​ എത്തുന്ന വിനീത് ശ്രീനിവാസൻ ചിത്രം ‘ഹൃദയ’ത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഒരു പുൽപ്പരപ്പിൽ വെള്ള വസ്ത്രം ധരിച്ച് മൂവരും കിടക്കുന്നതാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ. മോഹൻലാലാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയ വഴി റിലീസ് ചെയ്തത്. ആരാധകരുടെ ഏറെ നാളുകളായുള്ള കാത്തിരിപ്പിനൊടുവിൽ പ്രണവും കല്യാണിയും ഒന്നിക്കുന്ന ചിത്രമാണ് ‘ഹൃദയം’. സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള പ്രണവിന്റെയും കല്യാണിയുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ നേടിയിരുന്നു.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ‘ഹൃദയം’. കല്യാണിയുടെ മൂന്നാമത്തെ മലയാള ചിത്രമാണ് ‘ഹൃദയം’. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ‘ഹൃദയം’. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലും പ്രണവും കല്യാണിയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. നാൽപതുവർഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നു എന്നതും ഹൃദയത്തിന്റെ പ്രത്യേകതയാണ്. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് സിനിമ നിർമിക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments