25.1 C
Kollam
Sunday, February 2, 2025
HomeEntertainmentCelebritiesആഴ്വാര്‍കടിയന്‍ നമ്പിയായി ജയറാം ; മണിരത്നo ചിത്രം പൊന്നിയിന്‍ സെല്‍വന്‍റെ കാരക്ടര്‍ പോസ്റ്റര്‍ കണ്ട...

ആഴ്വാര്‍കടിയന്‍ നമ്പിയായി ജയറാം ; മണിരത്നo ചിത്രം പൊന്നിയിന്‍ സെല്‍വന്‍റെ കാരക്ടര്‍ പോസ്റ്റര്‍ കണ്ട ഞെട്ടി മലയാളികൾ

മണിരത്നത്തിന്‍റെ പുതിയ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ ഒന്നാം ഭാഗത്തിന്‍റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടതോടെ ഞെട്ടിയത് മലയാളികളാണ്. മലയാളികളുടെ പ്രിയനടന്‍ ജയറാമാണ് പൊന്നിയിന്‍ സെല്‍വനില്‍ പ്രധാനവേഷത്തിലെത്തുന്നത്. ആരെയും അമ്പരപ്പിക്കുന്ന വ്യത്യസ്ഥ ലുക്കിലാണ് ജയറാം എത്തുന്നത്. തലയില്‍ കുടുമ്മ കെട്ടി…കുറിയും പൂണൂലും ധരിച്ചുള്ള ആഴ്വാര്‍കടിയന്‍ നമ്പിയെന്ന കഥാപാത്രമായാണ് ജയറാം എത്തുന്നത്. ആഴ്വാര്‍കടിയന്‍ നമ്പി വിദൂഷ സമാനമായ റോളാണെന്നും റിപ്പോര്‍ട്ട് ഉണ്ട്. ബാബു ആന്റണി, ലാല്‍, റിയാസ് ഖാന്‍, റഹ്മാന്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് സിനിമയിലെ മറ്റ് മലയാളി താരങ്ങള്‍. പ്രശസ്ത എഴുത്തുകാരന്‍ കല്‍കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ അമ്പലങ്ങളിലൊന്നായ തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം നിര്‍മ്മിച്ച രാജ രാജ ചോളന്‍ ഒന്നാമന്‍ അരുള്‍മൊഴി വര്‍മന്റെ കഥയാണ് പൊന്നിയിന്‍ ശെല്‍വനില്‍ പറയുന്നത്.
ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് പൊന്നിയിന്‍ സെല്‍വന്‍. 500 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. മണിരത്‌നവും എഴുത്തുകാരന്‍ ബി ജയമോഹനും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.
ദേശീയ പുരസ്‌കാര ജേതാവായ തോട്ടാ ധരണിയാണ് സിനിമയുടെ കലാസംവിധായകന്‍. രവി വര്‍മനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. എ ആര്‍ റഹ്മാനാണ് സംഗീതം. മണിരത്‌നത്തിന്റെ പ്രൊഡക്ഷന്‍ ഹൗസായ മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അല്ലിരാജ സുബാസ്‌കാരനും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments