മലയാള സിനിമ ഈശോയുടെ പ്രദർശനാനുമതി തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പരാതിയിൽ സെൻസർ ബോർഡ് തീരുമാനമെടുത്ത ശേഷമേ അനുമതി നൽകാവൂ എന്ന് ചൂണ്ടിക്കാട്ടി കൊച്ചിയിലെ ക്രിസ്ത്യൻ അസോസിയേഷൻ ആൻറ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്. ഹർജിക്കാരുടെ ആവശ്യത്തിൽ കഴമ്പില്ലന്ന് ചൂണ്ടിക്കാട്ടിയ കോടതി
‘ഈശോ – ബൈബിളുമായി ബന്ധമില്ലാത്തത് ‘എന്ന് ചിത്രത്തിൻ്റെ പേരിൽ തന്നെ സൂചിപ്പിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. ചിത്രത്തിന് ഈശോ എന്ന പേര് നൽകി ദുരുപയോഗം ചെയ്യുകയാണെന്നായിരുന്നു ഹർജിക്കാരുടെ പരാതി. ദൈവത്തിൻ്റെ പേര് സിനിമക്ക് നൽകി എന്ന പേരിൽ കോടതിക്ക് ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.