28.8 C
Kollam
Friday, April 25, 2025
HomeEntertainmentCelebritiesരജനിയുടെ ‘അണ്ണാത്തെ’ യിലെ രണ്ടാമത്തെ ഗാനം വൈകുന്നേരമെത്തും

രജനിയുടെ ‘അണ്ണാത്തെ’ യിലെ രണ്ടാമത്തെ ഗാനം വൈകുന്നേരമെത്തും

സൂപ്പർസ്റ്റാർ രജനിയുടെ അണ്ണാത്തെ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മരണശേഷം പുറത്തുവന്ന സിനിമയിലെ ലിറിക്കല്‍ സോങ് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോഴിതാ രണ്ടാമത്തെ ഗാനം ഇന്ന് വൈകുന്നേരം 6 മണിക്ക് എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഈ ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാല്‍, സിഡ് ശ്രീറാം എന്നിവര്‍ ചേര്‍ന്നാണ്. നയന്‍താരയും രജനിയും അഭിനയിക്കുന്ന ഗാനരംഗത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. അണ്ണാത്തെ’ ഈ ദീപാവലിയ്ക്ക് റിലീസ് ചെയ്യും. ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കും ഇത്. ഒപ്പം പ്രേക്ഷകരെ ചിരിപ്പിക്കുന്ന സിനിമ കൂടിയായിരിക്കും. രജനികാന്ത് ഒരു ഗ്രാമത്തലവനായി വേഷമിടുന്നു.മീന, നയന്‍താര, കീര്‍ത്തി സുരേഷ്, സതീഷ്, സൂരി തുടങ്ങിയ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. സണ്‍ പിക്ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നവംബര്‍ 4 ന് ചിത്രം റിലീസ് ചെയ്യും.

- Advertisment -

Most Popular

- Advertisement -

Recent Comments