26.4 C
Kollam
Monday, December 30, 2024
HomeEntertainment‘പൈലറ്റ് ’ആകാം ആക്കുളത്ത് എത്തിയാൽ

‘പൈലറ്റ് ’ആകാം ആക്കുളത്ത് എത്തിയാൽ

ആക്കുളത്ത് വന്നാൽ എല്ലാവർക്കും പൈലറ്റാകാമെന്ന്‌ മന്ത്രി മുഹമ്മദ് റിയാസ്. തലസ്ഥാനത്ത്‌ എത്തുന്ന വിനോദസഞ്ചാരികൾക്കായി ഒരുക്കിയ എയർക്രാഫ്റ്റ് മ്യൂസിയം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്തു. ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ഇന്ത്യൻ വ്യോമസേനയുടെ സാങ്കേതിക സഹായത്തോടെ എയർക്രാഫ്റ്റ് മ്യൂസിയം സ്ഥാപിച്ചത്. ദക്ഷിണേന്ത്യയിൽ ഇത്തരം മ്യൂസിയം ആദ്യമായാണ്. വിമാനരൂപത്തിൽ ഇരുനിലയിലാണ്‌ ആധുനിക മ്യൂസിയം നിർമിച്ചിരിക്കുന്നത്‌. വിമാന മാതൃകകൾ, വിമാന എൻജിൻ, സന്ദർശകർക്ക്‌ സ്വയം വിമാനം ഓടിക്കുന്ന അനുഭവം നൽകുന്ന സിമുലേറ്റർ, വിവിധതരം തോക്ക്‌, മിസൈലുകൾ, വ്യോമസേനയുടെ യൂണിഫോമുകൾ തുടങ്ങിയവയും പ്രദർശനത്തിനുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണപ്രവൃത്തികൾ നടത്തിയത്. ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതിക്കായി 185.23 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. പദ്ധതി കിഫ്ബിയുടെ അനുമതിക്കായി സമര്‍പ്പിച്ചു. ഒന്നാംഘട്ടത്തിന്‌ 64.13 കോടി രൂപയുടെ അംഗീകാരം നൽകി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങൾക്കായി ഈ മാസം അവസാനം മ്യൂസിയം തുറന്നു നൽകും.

- Advertisment -

Most Popular

- Advertisement -

Recent Comments