26.8 C
Kollam
Thursday, October 23, 2025
HomeEntertainmentBollywoodസിനിമ ചിത്രീകരണത്തിനിടെ രണ്‍ദീപ് ഹൂഡക്ക് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ രണ്‍ദീപ് ഹൂഡക്ക് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ ബോളിവുഡ് താരത്തിന് പരിക്കേറ്റു. സല്‍മാന്‍ ഖാന്‍ നായകനാകുന്ന രാധേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് താരം രണ്‍ദീപ് ഹൂഡയ്ക്ക് പരിക്കേറ്റത്. ഇന്‍സ്റ്റഗ്രാമിലൂടെ രണ്‍ദീപ് തന്നെയാണ തനിക്ക് പരിക്ക് പറ്റിയ വിവരം അറിയിച്ചത്. നല്ലൊരു ഓട്ടത്തിന് ശേഷം നല്ല ഒരു സെല്‍ഫി. രാധെയുടെ ചിത്രീകരണത്തിനിടെ അപകടം നടന്നു. തെന്നിയ മുട്ട് പൂര്‍വസ്ഥിതിയിലേക്ക് മാറ്റാന്‍ പരിശ്രമിക്കുന്നു’- രണ്‍ദീപ് ഹൂഡ ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ച് പറഞ്ഞു. പ്രഭു ദേവ സംവിധാനം ചെയ്യുന്ന ചിത്രമാണ് രാധേ. സല്‍മാന്‍ ഖാന് പുറമെ ദിഷ പഠാനിയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം മെയ് 22ന് തിയറ്ററുകളില്‍ എത്തും.

- Advertisment -

Most Popular

- Advertisement -

Recent Comments