മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ടീസര്‍ എത്തി ; യൂട്യൂബില്‍ വന്‍ വരവേല്‍പ്പ് ; ടീസര്‍ കാണാം ഇവിടെ ..

294

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ടീസര്‍ എത്തി. യൂട്യൂബില്‍ വന്‍ വരവേല്‍പ്പാണ് ടീസറിന് ലഭിക്കുന്നത്. ലക്ഷകണക്കിന് ആരാധകരാണ് വീഡിയോ കാണുന്നത്:
.

മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

നീണ്ട വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ഒരു ചരിത്ര നായകനായെത്തുന്നു എന്ന പ്രത്യേകതയുള്ള ചിത്രമാണ് മാമാങ്കം. മാമാങ്കത്തിലെ ലൊക്കേഷന്‍ ചിത്രങ്ങളും പോസ്റ്ററുകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ചിത്രത്തിലെ സ്വഭാവത്തെക്കുറിച്ച് വ്യക്തമാക്കുന്ന ഗ്രാഫിക് ഡിസൈന് വന്‍ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here