26.9 C
Kollam
Wednesday, January 22, 2025
HomeEntertainmentCelebritiesക്രിസ്തു മതത്തില്‍ നിന്നും ഐഡിയ സ്റ്റാര്‍ സിംഗര്‍ താരം അഞ്ജു ജോസഫ് പോയത് മുസ്ലിം മതത്തിലേക്ക്?...

ക്രിസ്തു മതത്തില്‍ നിന്നും ഐഡിയ സ്റ്റാര്‍ സിംഗര്‍ താരം അഞ്ജു ജോസഫ് പോയത് മുസ്ലിം മതത്തിലേക്ക്? പ്രണയം തലയ്ക്ക് പിടിച്ച് ഒളിച്ചോടിയവള്‍ എന്ന് സോഷ്യല്‍ മീഡിയ വഴി പ്രചരണവും ; ഇതൊരു ഗോസിപ്പാണോ അതോ സത്യാവസ്ഥയോ എന്നു അഞ്ജു തുറന്നു പറയുന്നു…

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ വളര്‍ത്തുമകളായ താരമാണ് അഞ്ജു ജോസഫ്. അഞ്ജു പിന്നീട് എവിടെ എന്നറിയാനായിരുന്നു സോഷ്യല്‍ ലോകത്തിന്റെ ആകാംക്ഷ. എന്നാല്‍ എങ്ങും പോയിട്ടില്ല എന്നു തുറന്നു പറച്ചിലുമായി അഞ്ജു രംഗത്തു വന്നിരിക്കുകയാണ് ഇപ്പോള്‍. സൂര്യന്‍ പ്രകാശം പരത്തുന്നതു പോലെയാണ് ഗോസിപ്പു കോളങ്ങളില്‍ ഞാന്‍ നിറഞ്ഞത്.

മലേഷ്യയില്‍ ഒളിച്ചോടി പോയി എന്നായിരുന്നു ആദ്യം തന്റെതായി പുറത്തു വന്ന കഥ. പിന്നെ എത്തിയ ഗോസിപ്പുകള്‍ അതിനേക്കാളും ഭീകരം. ക്രിസ്തു മതത്തില്‍ നിന്നും ഞാന്‍ മുസ്ലിം മതത്തിലേക്ക് മാറിഎന്നതായിരുന്നു രണ്ടാമത്തേത്. പൊന്നാനിയില്‍ പോയാണ് മതം മാറിയെന്നതായിരുന്നു പ്രചരണം. ഈ വാര്‍ത്ത വന്ന ശേഷം പള്ളിയിലൊക്കെ പ്രശ്‌നമായി, അച്ഛനൊക്കെ വിളിച്ച് ചോദിച്ചു. ഇതൊക്കെ സത്യമാണോ എന്ന്. വീട്ടുകാര്‍ പോലും വിശ്വസിച്ചു പോകുന്ന അവസ്ഥ വരെ എത്തി കാര്യങ്ങള്‍. എന്നാല്‍ അഞ്ജു പറയുന്നു ഇതൊന്നുമല്ല സത്യം.
അഞ്ചു വര്‍ഷം പ്രേമിച്ചാണ് അനൂപ് എന്ന തൃശൂര്‍ക്കാരനെ വിവാഹം ചെയ്തത്. അഞ്ജുവിന്റെ ഭര്‍ത്താവ് അനൂപ് ജോണ്‍ ഒരു സ്വകാര്യ ചാനലില്‍ പ്രൊഡ്യൂസര്‍ ആണ്. ഇപ്പോള്‍ ഇരുവരും എറണാകുളത്ത് താമസിക്കുന്നു. കല്യാണത്തിനു ശേഷവും ഗോസിപ്പുകള്‍ തന്നെ പിന്തുടരുകയാണെന്ന് അഞ്ജു പറയുന്നു. ഇതിന്റെ പിന്നില്‍ ആരെന്ന് വ്യക്തമല്ല. പക്ഷെ അവരുടെ ലക്ഷ്യം എന്റെ പേര് ചീത്തയാക്കുക എന്നതു തന്നെ അഞ്ജു തുറന്നു പറയുന്നു.

കൂട്ടുകാരിക്കൊപ്പം യൂട്യൂബ് ചാനലില്‍ എത്തുന്നതുകൊണ്ട് തന്നെ ഇപ്പോള്‍ ഭര്‍ത്താവുമായി ഡിവോഴ്‌സ് ആയി എന്നും വാര്‍ത്തകള്‍ പരക്കുന്നുണ്ട്.

2011ല്‍ പുറത്തിറങ്ങിയ ഡോക്ടര്‍ ലൗ എന്ന ചിത്രത്തില്‍ പിന്നണി പാടിയാണ് സിനിമാ രംഗത്തേക്ക് അഞ്ജു എത്തുന്നത്. പിന്നീട് ബാഹുബലിയിലെ ധീരവ എന്ന പാട്ടിന് അഞ്ജുവും സുഹൃത്തുകളും ഒരുക്കിയ അക്കാപെല്ല ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐഡിയ സ്റ്റാര്‍ സിംഗര്‍ നാലാം സീസണില്‍ തേര്‍ഡ് റണ്ണര്‍ അപ്പായിരുന്നു അഞ്ജു. അഞ്ജു ആലപിച്ച് യൂട്യുബ് ഹിറ്റായ മേലേ മേലേ മാനം എന്ന പാട്ടിന്റെ കവറും യൂട്യൂബില്‍ വളരെ അധികം ശ്രദ്ധനേടിയിരുന്നു. ഇതില്‍ ഒരു കുട്ടിയുണ്ടായിരുന്നു. അത് അഞ്ജുവിന്റെ കുട്ടിയാണെന്ന് വരെ വാര്‍ത്തകള്‍ വന്നിരുന്നു. അഞ്ജു പറഞ്ഞവസാനിപ്പിക്കുന്നു.

Previous article
Next article
- Advertisment -

Most Popular

- Advertisement -

Recent Comments