27.4 C
Kollam
Sunday, December 22, 2024
HomeEntertainmentCelebritiesമഞ്ജുവിന്റെ അശ്ലീല ചിത്രങ്ങളും മോശം പദപ്രയോഗങ്ങളും നിറച്ച് സോഷ്യല്‍ മീഡിയ; ചാനലുകള്‍ ഡിലീറ്റ് ചെയ്ത് മടുത്തെന്ന്...

മഞ്ജുവിന്റെ അശ്ലീല ചിത്രങ്ങളും മോശം പദപ്രയോഗങ്ങളും നിറച്ച് സോഷ്യല്‍ മീഡിയ; ചാനലുകള്‍ ഡിലീറ്റ് ചെയ്ത് മടുത്തെന്ന് മഞ്ജു; ഒടുവില്‍ കുടുങ്ങിയത് ബിഗ് ഷോട്ട്‌സ് ; പെണ്ണിനോട് ഇനിയെങ്കിലും മനസ്സലിവ് ഉണ്ടാകണമെന്ന് മഞ്ജു

മഴവില്‍ മനോരമയിലെ ഫാമിലി റിയാലിറ്റി ഷോയിലൂടെ എത്തി കുടുംബപ്രേക്ഷകരുടെ പ്രിയ താരമായി മാറിയ താരം ആണ് മഞ്ജു പത്രോസ്. എറുണാകുളം സ്വദേശിയായ മഞ്ജുവിന് പിന്നെ കൈവന്നതെല്ലാം നിരവധി ഓഫറുകളാണ്. മറിമായം സീരിയല്‍ ഹിറ്റായതോടെ മഞ്ജുവിന് ശുക്രദശ ഉദിക്കുകയായിരുന്നു. പിന്നീട് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ നടനവിസ്മയം മോഹന്‍ലാലിനൊപ്പം ശ്രദ്ധേയമായ വേഷവും. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ഫെയിം മഞ്ജുവിനെ തേടി എത്തുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ മഞ്ജുവിന്റെ അശ്ലീല ചിത്രങ്ങളും പദപ്രയോഗങ്ങളും അസഭ്യമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. മുപ്പതോളം ചാനലുകളിലാണ് ഇത്തരത്തിലുള്ള ചിത്രങ്ങളും പദപ്രയോഗങ്ങളും പ്രചരിക്കുന്നത്. ഒടുവില്‍ ചാനലുകള്‍ ഡിലീറ്റ് ചെയ്ത് മടുത്തതോടെ മഞ്ജു സൈബര്‍ സെല്ലില്‍ പരാതി നല്‍കി. ഇപ്പോള്‍ മഞ്ജുവിന്റെ പരാതിയില്‍ പോലീസ് നടപടി എടുത്തിയിരിക്കുകയാണ്. പരാതി സ്വീകരിച്ച പോലീസ് അന്വേഷണം ആരംഭിച്ചതോടെ കുടുങ്ങിയതാവട്ടെ സ്ഥലത്തെ 2 പ്രമുഖര്‍. ഇവര്‍ ആരെന്ന വിവരം പോലീസ് പുറത്തു വിട്ടിട്ടില്ല.

Previous article
Next article
- Advertisment -

Most Popular

- Advertisement -

Recent Comments