ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പില്‍ അമ്പിളിയും ആദിത്യനും ; ചൊറിയാന്‍ വരുന്നവരെ തുരത്തും ; അമ്പിളിയും മക്കളും മാത്രമാണ് എന്റെ മനസ്സില്‍ ; ആദിത്യന്‍

315

സീരിയല്‍ താരം അമ്പിളി ദേവിക്ക് ഇത് ഏഴാം മാസം. കടിഞ്ഞൂല്‍ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് അമ്പിളിയും അമ്പിളിയുടെ സ്വന്തം ആദിയും. ഇരുവരുടെയും വിവാഹം പുതുവര്‍ഷ പിറവിയിലെ 25-ാം നാളിലായിരുന്നു. സര്‍വ്വ ഐശ്വര്യ പ്രധായിനിയായ കൊറ്റന്‍ കുളങ്ങര ദേവിയുടെ തിരുസന്നിധിയില്‍. എന്നാല്‍ വിവാഹത്തിനു ശേഷം ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിടേണ്ടി വന്ന എതിര്‍പ്പുകള്‍ ചെറുതല്ല. ആദ്യ ഭര്‍ത്താവിനെ തേച്ചവളാണ് അമ്പിളിയെന്ന നിലയില്‍ വരെ വാര്‍ത്തകള്‍ സോഷ്യല്‍ ലോകത്ത് നിന്നും ഇരുവരെയും തേടി എത്തിയിരുന്നു. ഇവരുടെ വിവാഹം തന്നെ സെറ്റില്‍ കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചൂടിലായിരുന്നു ആദ്യഭര്‍ത്താവ് ലോവല്‍.

എന്നാല്‍ എല്ലാ വിമര്‍ശനങ്ങളേയും സധൈര്യം നേരിട്ട ഇരുവരും ഇപ്പോള്‍ തന്റെ കടിഞ്ഞൂണ്‍ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. വീട്ടില്‍ കൂട്ടിനൊരു കുഞ്ഞാവ എത്തുന്നതിന്റെ സന്തോഷത്തിലാണ് മകന്‍ അമര്‍നാഥും. കുഞ്ഞാവക്ക് ഇടാന്‍ പേരു വരെ അമര്‍നാഥ് കണ്ടെത്തി കഴിഞ്ഞു. അതേസമയം സോഷ്യല്‍ മീഡിയയിലൂടെ ചൊറിയാന്‍ വരുന്നവരോട് പറയാന്‍ ഇരുവര്‍ക്കും ഒന്നേ ഉള്ളൂ. ഞങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കണം ഞങ്ങളെ വെറുതെ വിടു. അമ്പിളിയുടെ മടിയില്‍ തലചായ്ച്ച ആദിത്യനും പറയുന്നു. ഞങ്ങള്‍ക്ക് ജീവിക്കണം സ്വസ്ഥമായി . ഇപ്പോള്‍ എന്റെ മനസ്സില്‍ അമ്പിളിയും മക്കളും മാത്രമേ ഉള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here