25.5 C
Kollam
Friday, December 27, 2024
HomeEntertainmentCelebritiesലണ്ടനിലെ ബക്കിങ് ഹാം കൊട്ടാരത്തില്‍  സംഭവിച്ചതെന്താണ്? ഞങ്ങള്‍ വേര്‍പിരിഞ്ഞു ; സഹോദരന്‍ വില്ല്യമുമായി പിരിയാനുണ്ടായ കാരണങ്ങള്‍ ഏറ്റുപറഞ്ഞ്...

ലണ്ടനിലെ ബക്കിങ് ഹാം കൊട്ടാരത്തില്‍  സംഭവിച്ചതെന്താണ്? ഞങ്ങള്‍ വേര്‍പിരിഞ്ഞു ; സഹോദരന്‍ വില്ല്യമുമായി പിരിയാനുണ്ടായ കാരണങ്ങള്‍ ഏറ്റുപറഞ്ഞ് വിക്ടോറിയ രാജ്ഞിയുടെ ഇളമുറക്കാരന്‍ പ്രിന്‍സ് ഹാരി

ലണ്ടനിലെ ബക്കിങ് ഹാം കൊട്ടാരത്തില്‍ ഇതു കലഹങ്ങളുടെ നാളുകളാണ്. എലിസബത്ത് രാജ്ഞിയുടെ ചെറുമക്കള്‍ തമ്മില്‍ അത്ര സ്വര ചേര്‍ച്ചയിലല്ലെന്നാണ് ഇംഗ്ലണ്ടിലെ പ്രമുഖ മാധ്യമമായ ദ സണ്‍ പുറത്തുവിടുന്നത്. ഇംഗ്ലണ്ടിലെ കിരീടാവകാശിയായ ചാള്‍സ് രാജകുമാരന്റെ ഇളയ പുത്രനായ പ്രിന്‍സ് ഹാരി തന്റെ ജ്യേഷ്ഠനായ പ്രിന്‍സ് വില്ല്യംസുമായി വേര്‍പിരിഞ്ഞുവെന്നും ദ സണ്‍ പറയുന്നു. പ്രിന്‍സ് ഹാരിയുടെ വാക്കുകള്‍ : ‘സൗഹാര്‍ദം നിറഞ്ഞതും സുസ്ഥിരവുമായിരുന്നു ഞാനും വില്ല്യംസില്‍ തമ്മില്‍ ഉണ്ടായിരുന്നുത്. സഹോദരന്‍ എന്ന നിലയില്‍ അവന് നല്ല ദിനങ്ങളും മോശം ദിനങ്ങളും ഉണ്ടായിരുന്നു. വില്യംസ് നീ മനസ്സിലാക്കുമെന്ന് കരുതുന്നു നമ്മള്‍ സഹോദരങ്ങളാണ് എന്നും അങ്ങനെ തന്നെ ആയിരിക്കും. പക്ഷെ ഈ നിമിഷത്തില്‍ ഒന്നു പറയട്ടെ ഞാന്‍ നിന്നില്‍ നിന്നും വേര്‍പിരിയാന്‍ ആഗ്രഹിക്കുകയാണ്. തിരക്കുകള്‍ ജീവിതത്തിലേക്ക് കടന്നു വന്നപ്പോള്‍ നമ്മള്‍ക്കിടയില്‍ നിന്നും സ്‌നേഹം അകന്നു. ഇന്ന് നിന്നെ കാണാനോ സംസാരിക്കാനോ എനിക്ക് സാധിക്കുന്നില്ല . പക്ഷെ വീണ്ടും പറയട്ടെ ഞാന്‍ നിന്നില്‍ നിന്നും അകലുന്നു; ഒരുപാട് ഒരുപാട്.’ എന്നാല്‍ പ്രഭു പത്‌നിയായി മേഗന്‍ കടന്നുവന്നതോടെയാണ് സഹോദരങ്ങള്‍ക്കിടയില്‍ കലഹങ്ങള്‍ മൂര്‍ച്ഛിച്ചതെന്നാണ് ഇംഗ്ലണ്ടിലെ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments