28.5 C
Kollam
Thursday, January 23, 2025
HomeEntertainmentCelebritiesആം ആദ്മി പാര്‍ട്ടി നേതാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

ആം ആദ്മി പാര്‍ട്ടി നേതാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

ആം ആദ്മി പാര്‍ട്ടി നേതാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലാണ് സംഭവം.

സംസ്ഥാനത്തിന്റെ പാര്‍ട്ടി ചുമതലയുള്ള മുരളി ലാല്‍ ജയിനിനെയാണ് ലളിത്പൂരില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ പാലത്തിനുതാഴെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് അടുത്തുനിന്ന് അദ്ദേഹത്തിന്റെ ബാഗും പോലീസ് പിന്നീട് കണ്ടെത്തി.
പൊലീസിന്റെ നിഗമനത്തില്‍ അപകടമരണമാണെന്ന് പറയുന്നുണ്ടെങ്കിലും വ്യക്തമായ തെളിവൊന്നും ലഭിച്ചിട്ടില്ല. ലക്നൗവില്‍ ഒരു യോഗത്തില്‍ പങ്കെടുത്തശേഷം അദ്ദേഹം പുഷ്പക് എക്‌സ്പ്രസില്‍ ഞായറാഴ്ച രാത്രി ലളിത്പൂരിലേക്ക് മടങ്ങിയിരുന്നു. മുരളി ലാല്‍ തനിച്ചായിരുന്നു യാത്രചെയ്തിരുന്നതെന്ന് അദ്ദേഹത്തെ അവസാനമായി കണ്ടവര്‍ പൊലീസിനോട് പറഞ്ഞു. വിവരാവകാശ നിയമത്തിലൂടെ അഴിമതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ നേതാവാണ് മുരളി ലാല്‍ ജയിന്‍. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനില്‍കും.

- Advertisment -

Most Popular

- Advertisement -

Recent Comments