ചേരന്‍ സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലെ ഒവ്വൊരു പൂക്കളുമേ എന്ന ഗാനരംഗത്തില്‍ അഭിനയിച്ച ഗായകന്‍ കോമങ്കന്‍ കോവിഡ് ബാധിച്ച് മരിച്ചു.
കോമങ്കന്‍ ഏതാനും ചിത്രങ്ങളില്‍ അഭിനയിക്കുകയും സംഗീത സംവിധാനം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്
ജന്മനാ അന്ധനായ കോമങ്കന്‍ കാഴ്ചയില്ലാത്ത ഗായകരെ സംഘടിപ്പിക്കാനും നേതൃത്വം നല്‍കിയിരുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഗായകന് കോവിഡ് സ്ഥിരീകരിച്ചത്.
തമിഴ്‌നാട് സര്‍ക്കാറിന്റെ കലൈമാമണി പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.