27.2 C
Kollam
Sunday, February 23, 2025
HomeEntertainmentCelebritiesനടന്‍ പി. സി ജോര്‍ജ് അന്തരിച്ചു ; മലയാള സിനിമയില്‍ വില്ലനായി തിളങ്ങിയ പൊലീസുകാരന്‍

നടന്‍ പി. സി ജോര്‍ജ് അന്തരിച്ചു ; മലയാള സിനിമയില്‍ വില്ലനായി തിളങ്ങിയ പൊലീസുകാരന്‍

മലയാള സിനിമാ നടന്‍ പിസി ജോര്‍ജ് അന്തരിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വില്ലന്‍ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ ശ്രദ്ധേയനായ താരമാണ് പിസി ജോര്‍ജ്.
പൊലീസുദ്യോഗസ്ഥനായിരിക്കെ ആണ് സിനിമയില്‍ അഭിനയിക്കുന്നത്. സിനിമകളോടും നാടകങ്ങളോടും അഭിനിവേശമുണ്ടായിരുന്ന ജോര്‍ജിന് സിനിമയിലേക്കുള്ള വഴിതെളിയുന്നത് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോഴാണ്.
വില്ലന്‍ വേഷങ്ങളിലാണ് കൂടുതല്‍ അഭിനയിച്ചതെങ്കിലും സ്വഭാവറോളുകളും അദ്ദേഹം ചെയ്തിട്ടുണ്ട്. ചാണക്യന്‍, ഒരു അഭിഭാഷകൻറെ കേസ് ഡയറി അഥര്‍വം, ഇന്നലെ, സംഘം തുടങ്ങി 68ഓളം ചിത്രങ്ങളില്‍ വേഷമിട്ടു.2006ല്‍ ജോസ് തോമസിന്‍്റെ ‘ചിരട്ടക്കളിപ്പാട്ടങ്ങളി’ലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
കെ.ജി ജോര്‍ജ്, ജോഷി തുടങ്ങി നിരവധി പ്രമുഖരായ സംവിധായകര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു. സംഘം സിനിമയിലെ അദ്ദേഹത്തിന്റെ പ്രായിക്കര അപ്പ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്.
68ഓളം സിനിമകളില്‍ വേഷമിട്ട പി. സി ജോര്‍ജ് തുടക്കത്തില്‍ ചെറിയ വേഷങ്ങളായിരുന്നു ചെയ്തതെങ്കിലും പിന്നീട് ക്യാരക്ടര്‍ റോളുകളും അദ്ദേഹo ചെയ്തു.

- Advertisment -

Most Popular

- Advertisement -

Recent Comments