കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി തമിഴ്നാട് സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ലക്ഷങ്ങൾ സംഭാവന നൽകി നടന്മാരായ രജനികാന്തും ചിയാൻ വിക്രമും 50 ലക്ഷം രൂപയാണ് രജനി മുഖ്യമന്ത്രി സ്റ്റാലിനെ നേരിട്ട് കണ്ട് സംഭാവനയായി നൽകിയത്.
വിക്രം 30 ലക്ഷം രൂപ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകി. നിരവധി താരങ്ങൾ തമിഴ്നാട് മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായ സംഭാവനകൾ നൽകിയിരുന്നു. നടന്മാരും സഹോദരന്മാരുമായ സൂര്യയും കാർത്തിയും ചേർന്ന് ഒരു കോടി രൂപ നൽകിയിരുന്നു . സ്റ്റാലിനെ നേരിൽ കണ്ടാണ് ഇവർ ചെക്ക് കൈമാറിയത്. നടൻ ശിവകാർത്തികേയനും സംവിധായകൻ മുരുഗദോസും 25 ലക്ഷം രൂപയും രജനികാന്തിന്റെ മകൾ സൗന്ദര്യയും ഭർത്താവ് വിശാഖനും ഭർതൃപിതാവ് വണങ്കാമുടിയും ഒരു കോടി രൂപയും സംഭാവനയായി നൽകി