പ്രശസ്ത നടൻ ബ്രാഡ് പിറ്റ് കേന്ദ്രകഥാപാത്രമായി എത്തുന്ന ഹോളിവുഡ് ചിത്രമാണ് F1. റിയൽ ഫോർമുല വൺ റേസുകളുടെ പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്ന ഈ സിനിമ ഒരു മുൻ റേസർ വീണ്ടും ട്രാക്കിലേക്കെത്തി ഒരു യുവ ഡ്രൈവറെ പരിശീലിപ്പിക്കുന്ന കഥയാണ് പറയുന്നത്. Top Gun: Maverick ഫെയിം ജോസഫ് കോസിൻസ്കിയാണ് ചിത്രത്തിന്റെ സംവിധായകൻ. ജെറി ബ്രക്ക്‌ഹൈമറാണ് നിർമ്മാണം, ആപ്പിൾ ഓറിജിനൽ ഫിലിംസാണ് വിതരണച്ചുമതല കൈകാര്യം ചെയ്യുന്നത്.
മോണാക്കോ, സിൽവർസ്റ്റോൺ തുടങ്ങിയ റിയൽ ഗ്രാൻഡ് പ്രിക്സ് വേദികളിൽ ചിത്രീകരണം നടന്ന ഈ ചിത്രം യാഥാർത്ഥ്യത്തിന് അതീതമായ റേസിങ് അനുഭവം നൽകുമെന്ന് പ്രതീക്ഷ. അത്യാധുനിക ക്യാമറ സാങ്കേതിക വിദ്യകളും IMAX തോതിലുള്ള ദൃശ്യങ്ങളും ഇതിനോടൊപ്പം. 2025ൽ തീയറ്ററുകളിലെത്തുന്ന ഈ സിനിമ ലോകമെമ്പാടുമുള്ള റേസിങ് ആരാധകർ കാത്തിരിക്കുന്ന ത്രില്ലറാണ്.
