26.1 C
Kollam
Tuesday, September 17, 2024
HomeEntertainmentMoviesഇളയരാജാ ഇങ്ങനെ അധ:പതിക്കരുത്.

ഇളയരാജാ ഇങ്ങനെ അധ:പതിക്കരുത്.

ഇളയരാജായുടെ ഒരു എളിയ (അല്ല, നല്ല) ആരാധകൻ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്:
സംഗീതജ്ഞൻ എന്ന നിലയിൽ താങ്കൾ അഗാധ പാണ്ഡിത്യമുള്ള സവിശേഷതയുള്ള വ്യക്തിത്വത്തിന് ഉടമയാണ്. സംഗീതത്തിന്റെ അടിത്തട്ടിലെ സ്പർശങ്ങൾ പോലും അവഗാഹമായി ഉൾക്കാഴ്ചയോടെ പരിപക്വമാക്കിയ വ്യക്തിത്തമാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ സംഗീതത്തിൽ അമാനുഷികത്വം കാണിക്കാൻ കഴിവുള്ള വ്യക്തിയെന്നർത്ഥം. പ്രത്യേകിച്ചും ഓരോ ഭാഷയുടെയുടെയും സംസ്ക്കാരം വ്യക്തമായും അറിയാവുന്ന വ്യക്തി എന്നർത്ഥം. ശരിക്കും പറഞ്ഞാൽ സംഗീതത്തിൽ വേറിട്ട വ്യക്തിത്വത്തിന് ഉടമയെന്നർത്ഥം. ഇളയരാജയ്ക്ക് പകരം വെക്കാൻ ഒരാൾ ഇല്ലെന്നർത്ഥം. ഇനിയും അതുണ്ടാവില്ല. ഇത്രയും നിഷ്ണാദനായ ഒരു സംഗീതജ്ഞൻ ലോകത്തെ ഓരോ വ്യക്തിക്കും കടപ്പെട്ടിരിക്കുമ്പോൾ അങ്ങയുടെ ഇപ്പോഴത്തെ പ്രവർത്തികൾ സംഗീതത്തോടും സംഗീതപ്രേമികളോടും ചെയ്യുന്നത് കൊടും അപരാധമാണ്. കൊച്ചു കുട്ടികളുടെ ചുണ്ടിൽ പോലും താങ്കളുടെ പാട്ടുകൾ തത്തിക്കളിക്കുകയും സ്വരമാധുര്യത്താൽ സംപ്രീതരാക്കുകയുമാണ്. ദൈവം തന്ന വിസ്മയകരമായ കഴിവ് ഉപയോഗിച്ച് താങ്കൾ സംഗീത സംവിധാനം നടത്തിയും ഗാനം ആലപിച്ചും നല്ല സാമ്പത്തിക ഭദ്രത കൈവരിച്ച വ്യക്തിയാണ്. എങ്ങും കേട്ടുകേൾവിയില്ലാത്ത പാട്ടിന്റെ പേരിലുള്ള “റോയൽറ്റി ” നല്കാതെ പാടരുതെന്നുള്ള താങ്കളുടെ തീരുമാനം ബാലിശവും തീരാകളങ്കവുമാണ്. യഥാർത്ഥത്തിൽ റോയൽറ്റി അവകാശപ്പെടേണ്ടത് സിനിമാ നിർമ്മാതാവും ഗാന രചയിതാവുമാണ്. താങ്കൾക്ക് പാട്ടുകൾ ഈണം നല്കാൻ സിനിമാ നിർമ്മാതാവ് താങ്കൾ ആവശ്യപ്പെടുന്ന പണം നല്കാറില്ലേ? പിന്നെ താങ്കൾക്ക് ആ പാട്ടുമായി റോയൽറ്റിക്ക് എന്ത് അവകാശം? ഒന്നുകിൽ താങ്കൾ സ്വന്തമായി പാട്ടെഴുതി, സംഗീതം ചെയ്ത് വിപണിയിൽ ഇറക്കിയാൽ ആ പാട്ടിന് അല്ലെങ്കിൽ, പാട്ടുകൾക്ക് റോയൽറ്റി അവകാശപ്പെടാം. അല്ലാതുള്ള റോയൽറ്റി അവകാശപ്പെടുന്നത് അധികാരത്തിന്റെ ഗർവ്വാണ്.ഞാൻ മനസ്സിലാക്കിയടത്തോളം താങ്കൾ ശ്രീ മൂകാംബിക അമ്മയുടെ ആശ്രിത വത്സലനാണ്. പലപ്പോഴും അമ്മയുടെ തിരുമുന്നിൽ വന്നിരുന്ന് വൃതാനുഷ്ഠാനത്തോടെ ഭജനമിരിക്കാറുണ്ട്.ഇത് യഥാർത്ഥത്തിൽ എന്തിത് വേണ്ടിയാണ്? ഇങ്ങനെയുള്ള ഒരു വ്യക്തി റോയൽറ്റിയുടെ പേരിൽ പണം ആവശ്യപ്പെട്ടാൽ ദൈവനിന്ദയാണ്. വ്യക്തിത്വത്തിന് അഹംഭാവം, അഹങ്കാരം, ഗർവ്വ് എന്നിവ കൊള്ളില്ല.പ്രത്യേകിച്ചും താങ്കളെപ്പോലെ ഒരു വ്യക്തിക്ക്. എല്ലാം ദൈവത്തിന്റെ ഒരു പ്രഭാവമാണ്. ദൈവത്തിന് നിരക്കാത്തത് ഒന്നും ചെയ്യരുത്. അപ്തവാക്യം: “രണ്ടു നാലു ദിനം കൊണ്ടങ്ങൊരുത്തനെ തണ്ടിലേറ്റുന്നതും ഭവാൻ.
മാളിക മോളിലേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ!”

- Advertisment -

Most Popular

- Advertisement -

Recent Comments