24.3 C
Kollam
Friday, January 3, 2025
HomeEntertainmentMoviesറോഷന്‍ ആന്‍ഡ്രൂസിന്‍റെ പുതിയ ചിത്രത്തില്‍ നായിക മഞ്ജുവാര്യര്‍ ; നായകന്‍ നിവിന്‍ പോളി

റോഷന്‍ ആന്‍ഡ്രൂസിന്‍റെ പുതിയ ചിത്രത്തില്‍ നായിക മഞ്ജുവാര്യര്‍ ; നായകന്‍ നിവിന്‍ പോളി

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ വിശേഷങ്ങളാണ് സമന്വയം ഇവിടെ പങ്കുവെക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് മലയാളിയുടെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ എന്നതാണ് ഹൈലൈറ്റ്. നായകനായി എത്തുന്നതാകട്ടെ റോഷന്‍ ആന്‍ഡ്രൂസിന്‍റെ ബ്രഹ്മാണ്ഡ ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് കൈയ്യടി വാങ്ങിയ നിവിന്‍ പോളിയുമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. എഴുത്തുകാരന്‍ ഉണ്ണി ആറിന്‍റെ ആദ്യ നോവല്‍ പ്രതി പൂവന്‍ കോഴിയാണ് റോഷന്‍ ആന്‍ഡ്രൂസ് ചിത്രമാക്കുന്നത്.

ഗോകുലം ഗോപാലാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം സെപ്തംബര്‍ ഒന്നിനു ആരംഭിക്കും. വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നു വിട്ടുന്ന മഞ്ജുവാര്യരെ വീണ്ടും വെള്ളിത്തിരയില്‍ എത്തിച്ചത് റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ഹൗ ഓള്‍ഡ് ആര്‍ യൂ ആയിരുന്നു. സമകാലീന ഇന്ത്യന്‍ ദേശീയത സങ്കല്‍പ്പത്തില്‍ നിറഞ്ഞിരിക്കുന്ന പൊള്ളത്തരങ്ങളെ നാടോടി കഥാ രൂപത്തിലാണ് ഉണ്ണി ആര്‍ തന്‍റെ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നത്.

കോട്ടയം പശ്ചാത്തലത്തില്‍ ചിത്രീകരണത്തിന് ഒരുങ്ങുന്ന സിനിമയുടെ ഛായഗ്രഹണം നിര്‍വഹിക്കുന്നത് ജി. ബാലമുരുകനാണ്. സംഗീതം ഗോപീസുന്ദര്‍ നിര്‍വഹിക്കും.

- Advertisment -

Most Popular

- Advertisement -

Recent Comments