പോത്ത് വരുന്നു

93

വിനായകനും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്നു. ചിത്രത്തിന്‍റെ പേര് പോത്ത്. നവാഗതനായ സഹാര്‍ ബാവ സംവിധാനം ചെയ്യുന്ന ചിത്രമാണ് പോത്ത്. സംവിധായകന്‍ തന്നെയാണ് തിരക്കഥയൊരുക്കുന്നത്.

സിദ്ധിഖ്, ലാല്‍ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്ന മറ്റുള്ളവര്‍. ഒക്ടോബര്‍ 16ന് ആന്ധ്രപ്രദേശില്‍ ചിത്രീകരണം തുടങ്ങും. പാലക്കാട്, എറണാകുളം എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷനുകള്‍. മെല്‍ബല്‍ ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിനോദ് പറവൂരാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.
അസുരന്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളാണ് മഞ്ജുവിന്റെതായി റീലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍. ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ട്, കമല്‍ സംവിധാനം ചെയ്യുന്ന പ്രണയമീനുകളുടെ കടല്‍ എന്നീ ചിത്രങ്ങളാണ് വിനായകന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here