28.2 C
Kollam
Thursday, April 16, 2026
HomeEntertainmentMovies'ഫൈനല്‍സ്'; വ്യാഴാഴ്ച മുതല്‍ ഗള്‍ഫ് നാടുകളിലും

‘ഫൈനല്‍സ്’; വ്യാഴാഴ്ച മുതല്‍ ഗള്‍ഫ് നാടുകളിലും

രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം ഫൈനല്‍സ് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുന്നു. കേരളത്തില്‍ വിജയക്കൊടി പാറിച്ച് മുന്നേറുന്ന ചിത്രം ഗള്‍ഫ് നാടുകളിലും പ്രദര്‍ശനത്തിനെത്തുകയാണ്. വ്യാഴാഴ്ച്ചയാണ് ചിത്രത്തിന്റെ ജിസിസി റിലീസ്.
ഒരു സംപൂര്‍ണ സ്‌പോര്‍ട്‌സ് ചിത്രമായാണ് ഫൈനല്‍സ് ഒരുങ്ങിയിരിക്കുന്നത്. ഒളിംപിക്‌സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ വിജയന്‍ എത്തുന്നത്. സുരാജ് വെഞ്ഞാറമൂടാണ് രജീഷയുടെ അച്ഛനായി അഭിനയിക്കുന്നത്. നവാഗതനായ പിആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രം മണിയന്‍ പിളള രാജുവും പ്രജീവും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments